നിരവധി കേസുകള്‍ക്ക് തുമ്പായി രജീഷിന്‍െറ കുറ്റസമ്മതം
text_fieldsകോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ ശാസ്ത്രീയ അന്വേഷണത്തിനിടെ മുഖ്യപ്രതികളായ കൊടിസുനിക്കും ടി.കെ. രജീഷിനുമെതിരെ പൊലീസിന് വീണുകിട്ടിയത് നിരവധി വധ-വധശ്രമ കേസുകൾ. ഇതിൽ ഏറ്റവും പ്രമാദമായതാണ് കെ.ടി. ജയകൃഷ്ണൻ മാസ്റ്റ൪ വധക്കേസ്. യുവമോ൪ച്ച സംസ്ഥാന നേതാവായിരുന്ന കെ.ടി. ജയകൃഷ്ണൻ മാസ്റ്ററെ 1999ലാണ് സ്കൂളിൽ കയറി വിദ്യാ൪ഥികളുടെ കൺമുന്നിലിട്ട് വെട്ടിക്കൊന്നത്. അക്രമിസംഘത്തിൽ താനും ഉണ്ടെന്നായിരുന്നു രജീഷിൻെറ മൊഴി. 2009 മാ൪ച്ച് 12ന് ബി.എം.എസ് പ്രവ൪ത്തകൻ ചമ്പാട് കുറിച്ചിക്കര വടക്കെചാലിൽ വിനയൻ, 2009 ജനുവരി 17ന് രാത്രി ബി.ജെ.പി പ്രവ൪ത്തകൻ പന്തക്കൽ പുതിയപറമ്പത്ത് കരുണാലയത്തിൽ ബാബു, 2005 ആഗസ്റ്റ് ഏഴിന് ആ൪.എസ്.എസ് പ്രവ൪ത്തകൻ മുഴുപ്പിലങ്ങാട് ഷൈജ നിവാസിൽ ഇളമ്പിലായികാര്യത്ത് സൂരജ്, 2008ൽ ഈങ്ങയിൽ പീടികയിൽ കുനിയിൽ സുരേഷ്ബാബു എന്നിവരെ കൊലപ്പെടുത്തിയ സംഘത്തിലും താൻ ഉണ്ടായിരുന്നതായി രജീഷ് മൊഴിനൽകി. ഈ കേസുകളിലൊന്നും രജീഷ് പ്രതിയേ ആയിരുന്നില്ല.
കെ.ടി. ജയകൃഷ്ണൻ മാസ്റ്റ൪ വധക്കേസിലെ ഒന്നാംപ്രതി അച്ചാരമ്പത്ത് പ്രദീപന് തലശ്ശേരി സെഷൻസ് കോടതി വധശിക്ഷ വിധിച്ചിരുന്നു. അപ്പീലിൽ ഹൈകോടതി ശിക്ഷ ശരിവെച്ചു. ഇതിനെതിരെ നൽകിയ അപ്പീലിൽ കോടതി ശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തു. 2011ൽ കഴിഞ്ഞ എൽ.ഡി.എഫ് സ൪ക്കാ൪ ശിക്ഷ ഇളവുചെയ്ത് ഇദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു. ടി.പി കേസിൽ പ്രതിഭാഗത്തിനുവേണ്ടി ഹാജരായ ഒരു പ്രമുഖ അഭിഭാഷകനാണ് പ്രദീപനു വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്.
ധ൪മടം സ്വദേശി പ്രേംജിത്തിനെ വധിക്കാൻ ശ്രമിച്ച കേസ്, കതിരൂരിലെ ബാബുവിനു നേരെ നടന്ന വധശ്രമം തുടങ്ങിയ കേസുകളിലും താൻ ഉൾപ്പെട്ടതായാണ് രജീഷിൻെറ മൊഴി. ബി.ജെ.പി പ്രവ൪ത്തകരായ ചൊക്ളിയിലെ സുധീഷ്, തലശ്ശേരിയിലെ സുമേഷ്, കതിരൂരിലെ പ്രദീപൻ എന്നിവ൪ക്കുനേരെ നടന്ന വധശ്രമകേസിൽ കൊടിസുനിയും കൂടെ ഉണ്ടായിരുന്നതായി രജീഷ് മൊഴിനൽകുകയുണ്ടായി. അതാത് സമയത്ത് രജിസ്റ്റ൪ ചെയ്തിരുന്ന ഈ കേസുകളിൽ രജീഷും കൊടിസുനിയും പ്രതിയായിരുന്നില്ല. രജീഷിൻെറ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടുപേരെയും അടുത്തിടെ പൊലീസ് പ്രതികളാക്കി. രജീഷിൻെറ കുറ്റസമ്മത മൊഴി പൊലീസ് വീഡിയോവിൽ പക൪ത്തിയിട്ടുണ്ട്. നിരവധി കേസുകളുള്ള കൊടിസുനി ഇതുവരെ അഞ്ച് എണ്ണത്തിൽ ശിക്ഷിക്കപ്പെട്ടപ്പോൾ രണ്ടാംപ്രതി കി൪മാനി മനോജ് ഒരേയൊരു കേസിൽ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.