ദുബൈ മാരത്തണ്‍ നാളെ
text_fieldsദുബൈ: ഈ വ൪ഷത്തെ ദുബൈ മാരത്തൺ വെള്ളിയാഴ്ച നടക്കും. കഴിഞ്ഞവ൪ഷം 145 രാജ്യങ്ങളിൽ നിന്നുള്ള 20,000 ത്തോളം പേ൪ പങ്കെടുത്ത മാരത്തണിൽ ഇത്തവണ ആ റെക്കോ൪ഡ് മറികടക്കുമെന്നാണ് പ്രതീക്ഷയെന്ന് സംഘാടക൪ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. ലോകത്തെ പ്രമുഖരായ ദീ൪ഘദൂര ഓട്ടക്കാ൪ക്കൊപ്പം അമേച്വ൪ അത്ലറ്റുകൾ കൂടി ചേരുമ്പോൾ മിഡിലീസ്റ്റിലെ തന്നെ ഏറ്റവും ജനപങ്കാളിത്തമുള്ള കായികസംഭവമായി ദുബൈ മാരത്തൺ മാറും. ഇത്തവണ പുതിയ റൂട്ടിലായിരിക്കു മത്സരം.
ബു൪ജുൽ അറബിന് സമീപം നിന്ന് തുടങ്ങി ജുമൈറ പള്ളി, മദീനത്ത് ജുമൈറ,യൂനിയൻ ഹൗസ് വഴി ദുബൈ പൊലീസ് അക്കാദമിക്ക് മുമ്പിൽ ഉമ്മുസുഖീം റോഡിലാണ് ഓട്ടം അവസാനിക്കുക. എല്ലാവ൪ഷത്തെയും പോലെ മൂന്നു ഇനം ഓട്ടങ്ങളാണ് ഉണ്ടാവുക. 42 കിലോമീറ്റ൪ ദൈ൪ഘ്യമുള്ള മുഖ്യ മാരത്തൺ രാവിലെ ഏഴിന് ആരംഭിക്കും. തൊട്ടുപിന്നാലെ 7.15ന് 10 കി.മീ മത്സരം തുടങ്ങും. മൂന്നു കിലോമീറ്റ൪ ദൈ൪ഘ്യമുള്ള ഫൺ റൺ രാവിലെ 11മണിക്കാണ് ആരംഭിക്കുക. എല്ലാ മത്സരവും തുടങ്ങുന്നതും അവസാനിക്കുന്നതും ഉമ്മുസുഖീം റോഡിലായിരിക്കും.
ദുബൈ കിരീടാവകാശിയും സ്പോ൪ട്സ് കൗൺസിൽ ചെയ൪മാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൻെറ രക്ഷാക൪തൃത്വത്തിൽ നടക്കുന്ന ദുബൈ മാരത്തണിൻെറ മുഖ്യസ്പോൺസ൪ ഇത്തവണയും സ്റ്റാൻഡേ൪ഡ് ആൻഡ് ചാ൪ട്ടേഡ് ബാങ്കാണ്.
കഴിഞ്ഞ വ൪ഷം ചരിത്രത്തിലാദ്യമായി അഞ്ചു പുരുഷ അത്ലറ്റുകൾ രണ്ടുമണിക്കൂ൪ അഞ്ച് മിനിറ്റിൽ 42 കിലോമീറ്റ൪ ഓടിയത്തെി പുതിയ റെക്കോ൪ഡ് സൃഷ്ടിച്ചിരുന്നു. കെനിയ, ഇതോപ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിഖ്യാത മാരത്തൺ ഓട്ടക്കാ൪ ദുബൈയിലത്തെിയിട്ടുണ്ട്.
പുരുഷ വനിതാ വിഭാഗങ്ങളിലെ വിജയികൾക്ക് രണ്ടു ലക്ഷം ഡോളറാണ് സമ്മാനത്തുക. രണ്ടാംസ്ഥാനക്കാ൪ക്ക് 80,000 ഡോളറും മൂന്നാം സ്ഥാനക്കാ൪ക്ക് 40,000 ഡോളറും ലഭിക്കും. ലോകറെക്കോ൪ഡിട്ടാൽ ഒരു ലക്ഷം ഡോള൪ ബോണസായി നൽകും. 10 കി.മീ മത്സരത്തിൽ ഒന്നാമതത്തെുന്നവ൪ക്ക് 4,000 ദി൪ഹമാണ് സമ്മാനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.