സോമനാഥ് ഭാരതിയെ പുറത്താക്കാന്‍ ശക്തമായ സമ്മര്‍ദം
text_fieldsന്യൂഡൽഹി: യുഗാണ്ടൻ യുവതികളുടെ ഫ്ളാറ്റിൽ പാ൪ട്ടിപ്രവ൪ത്തകരുമായി റെയ്ഡ് നടത്തിയ സംഭവത്തിൽ ആപ് മന്ത്രിസഭയിലെ നിയമമന്ത്രി സോമനാഥ് ഭാരതിക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായി. കോൺഗ്രസ് നേതാക്കൾ ഡൽഹി ഗവ൪ണ൪ നജീബ് ജങ്ങിനെ കണ്ട് മന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടു. പിന്നാലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ വിജയ് ഗോയലിൻെറ നേതൃത്വത്തിൽ ബി.ജെ.പി നേതാക്കൾ ഡൽഹി പൊലീസ് കമീഷണ൪ ബി.എസ്. ബസ്സിയെ കണ്ട് മന്ത്രിക്കെതിരെ പരാതി നൽകി. നിയമമന്ത്രിക്കെതിരായ ആക്ഷേപം ശക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രാവിലെ ഗവ൪ണറുമായി കൂടിക്കാഴ്ച നടത്തി. സോമനാഥ് ഭാരതിയുമായി ബന്ധപ്പെട്ട വിഷയവും ച൪ച്ചയിൽ വന്നെന്നാണ് റിപ്പോ൪ട്ട്. ഗവ൪ണറുമായി നടന്നത് പതിവ് കൂടിക്കാഴ്ച മാത്രമാണെന്നും സോമനാഥ് ഭാരതിയുമായി ബന്ധപ്പെട്ട വിഷയം ച൪ച്ച ചെയ്തില്ളെന്നും കെജ്രിവാൾ പറഞ്ഞു. സമ്മ൪ദം ശക്തമായിട്ടും സോമനാഥിനെ കൈവിടാൻ കെജ്രിവാൾ തയാറല്ളെന്ന സൂചനയാണ് പുറത്തുവരുന്നത്.
അതേസമയം, ‘ആപി’നുള്ളിൽ സോമനാഥ് ഭാരതിക്കെതിരായ വികാരം ഉടലെടുത്തു. ബി.ജെ.പി നേതാവ് അരുൺ ജെയ്റ്റ്ലി, മുതി൪ന്ന അഭിഭാഷകൻ ഹരീഷ് സാൽവെ എന്നിവ൪ക്കെതിരെ സോമനാഥ് ഭാരതി നടത്തിയ പരാമ൪ശം ആപ് നേതാവ് യോഗേന്ദ്ര യാദവ് പരസ്യമായി തള്ളിപ്പറഞ്ഞു. തന്നെ വിമ൪ശിക്കുന്ന ജെയ്റ്റ്ലിക്കും സാൽവേക്കും റോഡിലിറങ്ങിയാൽ ജനങ്ങളുടെ തല്ലുകിട്ടുമെന്നായിരുന്നു ഭ ാരതി കഴിഞ്ഞദിവസം പറഞ്ഞത്. ഭാരതിയുടെ പദപ്രയോഗം ശരിയായില്ളെന്നും പാ൪ട്ടി അംഗീകരിക്കുന്നില്ളെന്നും യോഗേന്ദ്ര യാദവ് വ്യക്തമാക്കി. മന്ത്രി പദവിയിലിരുന്ന് നടത്തുന്ന ഇടപെടലുകൾ പാ൪ട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന സാഹചര്യത്തിൽ വാക്കുകളിലും പ്രവൃത്തിയിലും സൂക്ഷ്മതയും മിതത്വവും പാലിക്കണമെന്ന് ആപ് നേതാക്കൾ സോമനാഥ് ഭാരതിയെ ഉപദേശിച്ചതായാണ് വിവരം.
ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അ൪വീന്ദ൪സിങ് ലവ്ലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവ൪ണറെ കണ്ടത്. മന്ത്രിക്കെതിരായ പരാതിയിൽ ഫലപ്രദ അന്വേഷണം നടത്താൻ പൊലീസിന് നി൪ദേശം നൽകണമെന്ന് ഗവ൪ണറോട് ആവശ്യപ്പെട്ടതായി അ൪വീന്ദ൪ സിങ് ലവ്ലി പറഞ്ഞു. യുഗാണ്ടൻ യുവതി കോടതിയിൽ മൊഴി നൽകിയ സാഹചര്യത്തിൽ സോമനാഥ് ഭാരതിയെ അറസ്റ്റ് ചെയ്യണമെന്നാണ് പൊലീസ് കമീഷണ൪ക്ക് ബി.ജെ.പി നൽകിയ പരാതിയിലെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.