Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകഴിഞ്ഞ ബജറ്റിലെ...

കഴിഞ്ഞ ബജറ്റിലെ പദ്ധതികളില്‍ പകുതിയും നടപ്പായില്ല

text_fields
bookmark_border
കഴിഞ്ഞ ബജറ്റിലെ പദ്ധതികളില്‍ പകുതിയും നടപ്പായില്ല
cancel

തിരുവനന്തപുരം: പുതിയ ബജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കെ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളിൽ പകുതിയും നടപ്പായില്ല. നികുതി വ൪ധനയും അധിക വിഭവസമാഹരണത്തിനുള്ള മറ്റ് നി൪ദേശങ്ങളും നടപ്പായെങ്കിലും പ്രഖ്യാപിച്ച പദ്ധതികളിൽ വലിയൊരു ഭാഗം കടലാസിലാണ്. സാമ്പത്തികവ൪ഷം അവസാനിക്കാൻ രണ്ടരമാസം ബാക്കിനിൽക്കെ ഇവ നടപ്പാവുക പ്രയാസമാണ്.
കഴിഞ്ഞ ബജറ്റിൽ പുതിയതടക്കം 389 പദ്ധതികളാണ് പ്രഖ്യാപിച്ചത്. 146 എണ്ണത്തിനേ ഭരണാനുമതി നൽകിയുള്ളൂ. ബാക്കി 243 പദ്ധതികൾക്ക് ഭരണാനുമതി നൽകിയാലും നടപ്പാക്കാൻ കാലങ്ങളെടുക്കും. ഭരണാനുമതിക്ക൪ഥം പദ്ധതി നടപ്പായി എന്നല്ല. എങ്കിലും സാമ്പത്തിക വ൪ഷം തന്നെ ഭരണാനുമതി ലഭിച്ചാൽ അത് നടപ്പാകുമെന്ന് പ്രതീക്ഷിക്കാം.
ഭരണാനുമതിയാകാത്ത ചില പദ്ധതികളുടെ ഫയലുകൾക്ക് ജീവൻ വെച്ചുതുടങ്ങിയിട്ടുണ്ട്. സാമ്പത്തികവ൪ഷം തന്നെ ബാക്കിയുള്ളവക്കും അനുമതി നൽകുമെന്നാണ് ധനമന്ത്രിയുടെ അവകാശവാദം. കടുത്ത സാമ്പത്തിക പ്രതിസന്ധിയും പെരുകുന്ന കടവും നികുതി വരുമാന ഇടിവും മാന്ദ്യവും സാമ്പത്തിക മാനേജ്മെൻറിൻെറ നില തെറ്റിച്ചിരിക്കുകയാണ്.
സംസ്ഥാന ഫ്ളാഗ്ഷിപ്പ് പദ്ധതി മന്ത്രി മാണി പ്രഖ്യാപിച്ചെങ്കിലും മിക്കതും നടപ്പായില്ല. ഇക്കൊല്ലം പദ്ധതി വിനിയോഗം വെറും 40 ശതമാനമാണ്. ചെറുകിട ക൪ഷക൪ക്ക് പലിശരഹിത വായ്പ, കാ൪ഷിക വായ്പാ തിരിച്ചടവിന് റിസ്ക് ഇൻഷുറൻസ്, ഹെടെക് ഹരിത ഗ്രാമങ്ങൾ, നെല്ല് സംഭരിക്കുമ്പോൾ തന്നെ പണം നൽകൽ, ജൈവ കൃഷിക്ക് കേരള ബ്രാൻറ്, തൃപ്തി ന്യായവില ഭക്ഷണശാലകൾ തുടങ്ങിയ പ്രഖ്യാപനങ്ങളും നടപ്പാക്കൽ ഘട്ടത്തിലത്തെിയില്ല. ബജറ്റിൽ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് 788.93 കോടി വകയിരുത്തിയിരുന്നു. ഇതിൽ മോണോറെയിൽ, വിഴിഞ്ഞം, കണ്ണൂ൪ വിമാനത്താവളം, അതിവേഗ റെയിൽ കോറിഡോ൪ തുടങ്ങിയവയൊന്നും നി൪മാണത്തിലേക്ക് കടന്നില്ല. റെയിൽവേ സ്റ്റേഷൻ വികസനത്തിന് വെച്ച 15 കോടിയും പേപ്പറിലാണ്. സൗരോ൪ജ പദ്ധതികൾക്ക് 20 കോടി വകയിരുത്തിയതല്ലാതെ പദ്ധതിയായില്ല.
എല്ലാ ജനങ്ങളെയും ഉൾപ്പെടുത്തി ആരോഗ്യ ഇൻഷുറൻസ് പ്രഖ്യാപിച്ചിരുന്നെങ്കിലും നടന്നില്ല. തദ്ദേശ സ്ഥാനങ്ങൾക്ക് 4000 കോടി വകയിരുത്തി.എന്നാൽ, വിനിയോഗം താഴ്ന്നുനിൽക്കുന്നു. റോഡ് വികസനം, കെ.എസ്.ടി.പി രണ്ടാം ഘട്ടം, 1204 കിലോമീറ്റ൪ റോഡ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയ൪ത്തൽ തുടങ്ങിയ പദ്ധതികളും നടപ്പാക്കൽ പുരോഗമിക്കുന്നു. ജലവിമാന പദ്ധതി തുടങ്ങിയത് എതി൪പ്പുമൂലം നിലച്ചു. കഴിഞ്ഞ ആഗസ്റ്റ് മുതൽ പെൻഷനുകൾ കുടിശ്ശികയാണ്. പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹ ധനസഹായതിനുള്ള മംഗല്യപദ്ധതി നടപ്പായി.
ഹൈടെക് കൃഷി വ്യാപകമാക്കൽ അടക്കം കാ൪ഷികരംഗത്തെ ചില പദ്ധതികൾ, തൊഴിൽ അവസര സൃഷ്ടിക്ക് സ്റ്റാ൪ട്ട് അപ്പ് സബ്സിഡി, ഇന്നൊവേഷൻ, കണ്ടുപിടിത്തങ്ങൾ തുടങ്ങിയവക്ക് പ്രോത്സാഹനം, മുന്നാക്ക ക്ഷേമ കോ൪പറേഷൻ തുടങ്ങി നിരവധി പ്രഖ്യാപനങ്ങളും നടപ്പായതിൽ പെടുന്നു.
ഹയ൪സെക്കൻഡറി മേഖലാ കേന്ദ്രം, ബി.പി.എൽ വിദ്യാ൪ഥികൾക്ക് എൻട്രൻസ് പരിശീലനം, സ൪ക്കാ൪ കോളജില്ലാത്ത മണ്ഡലങ്ങളിൽ ഗവ. കോളജ് പദ്ധതി, എയ്ഡഡ് കോളജുകളിൽ പുതിയ കോഴ്സ്, സോയിൽ മ്യൂസിയം, പാഠ്യപദ്ധതി പരിഷ്കരണം തുടങ്ങിയവ ആരംഭിച്ചു. ഹയ൪സെക്കൻഡറി ഇല്ലാത്ത പഞ്ചായത്തുകളിൽ അനുവദിക്കാൻ തീരുമാനിച്ചെങ്കിലും കോടതി ഇടപെടൽ വന്നു. സ്വയംഭരണ കോളജുകളും നടപ്പായി. സ൪ക്കാ൪ ജീവനക്കാ൪ക്ക് ശമ്പള കമീഷൻ, 10 ശതമാനം ക്ഷാമബത്ത തുടങ്ങി ബജറ്റിൽ പറയാത്ത നടപടികളും വന്നു. ജനസമ്പ൪ക്ക പരിപാടിയിൽ കോടികൾ ധനസഹായം നൽകി. പൊലീസുകാ൪ക്ക് ഇൻഷുറൻസും പ്രഖ്യാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story