ജെ.എസ്.എസ് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം
text_fieldsആലപ്പുഴ: യു.ഡി.എഫ് വിട്ടുപോകണമെന്ന സംസ്ഥാന കമ്മിറ്റി തീരുമാനം പ്രധാന പ്രമേയമായി ച൪ച്ചചെയ്യുന്ന ജെ.എസ്.എസ് സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയിൽ വെള്ളിയാഴ്ച തുടക്കമാകും.
26ന് സമാപിക്കും. 14 ജില്ലകളിൽനിന്നായി തെരഞ്ഞെടുക്കപ്പെട്ട 350ൽ പരം പ്രതിനിധികൾ പങ്കെടുക്കും.
ദേശീയ-അന്ത൪ ദേശീയ വിഷയങ്ങൾ, സംസ്ഥാന രാഷ്ട്രീയം എന്നിവയെല്ലാം ച൪ച്ചാവിഷയമാണെങ്കിലും ജെ.എസ്.എസിനുള്ളിൽ ശക്തമായ ചേരിതിരിവിന് കളമൊരുക്കുന്ന യു.ഡി.എഫ് ബന്ധം തന്നെയാണ് പ്രധാനം. കഴിഞ്ഞ ഏപ്രിലിൽ നടന്ന സംസ്ഥാന കമ്മിറ്റിയും പാ൪ട്ടി പ്ളീനവും യു.ഡി.എഫ് വിടാൻ തീരുമാനിച്ചിരുന്നു. അന്ന് സംസ്ഥാന പ്രസിഡൻറ് അഡ്വ. രാജൻ ബാബു, മുൻ എം.എൽ.എ കെ.കെ. ഷാജു എന്നിവ൪ ആ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. സംഘടനാവിരുദ്ധ പ്രവ൪ത്തനത്തിന് ഷാജുവിനെ പിന്നീട് പുറത്താക്കി.
സി.പി.എമ്മിനോടും കോൺഗ്രസിനോടും ആഭിമുഖ്യം പുല൪ത്തുന്ന രണ്ട് ചേരിയാണ് ജെ.എസ്.എസിൽ ഇപ്പോഴുള്ളത്. ജെ.എസ്.എസിനെ ഘടകകക്ഷിയാക്കിയോ പരമാവധി പ്രവ൪ത്തകരെ ഉൾപ്പെടുത്തിക്കൊണ്ടോ നിലപാട് സ്വീകരിച്ചാൽ ഇടതുമുന്നണിയിലേക്ക് എത്താമെന്ന നിലപാട് കെ.ആ൪. ഗൗരിയമ്മക്കുണ്ട്. ഇക്കാര്യത്തിൽ തുറന്ന മനസ്സ് സി.പി.എം ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അതേസമയം, യു.ഡി.എഫിൽ ഇനി നിൽക്കുന്നത് അപമാനമാണെന്ന് അവ൪ കരുതുന്നുമുണ്ട്.
കീഴ്ഘടകങ്ങളിൽനിന്നുള്ള പ്രതിനിധികൾ ഉൾപ്പെടുന്ന സമ്മേളനത്തിൽ ഏതിന് മേൽക്കൈയുണ്ടാകും എന്നതിനെ ആശ്രയിച്ചായിരിക്കും യു.ഡി.എഫുമായുള്ള ബന്ധം.
യു.ഡി.എഫ് വിടുന്നതിൽ ഭിന്നാഭിപ്രായമുണ്ടെന്ന് സമ്മേളന പരിപാടികൾ വാ൪ത്താസമ്മേളനത്തിൽ വിശദീകരിച്ച സംസ്ഥാന സെക്രട്ടറി അഡ്വ. വി.എച്ച്. സത്ജിത്ത് പറഞ്ഞു. വാഗ്ദാനങ്ങൾ പാലിക്കാത്തതുകൊണ്ടാണ് യു.ഡി.എഫിനോട് ശക്തമായ നീരസമുണ്ടായതെന്ന് അദ്ദേഹം കൂട്ടിച്ചേ൪ത്തു.
വെള്ളിയാഴ്ച രാവിലെ 11ന് സംസ്ഥാന പ്രസിഡൻറ് പതാക ഉയ൪ത്തും. തുട൪ന്ന് കെ.ആ൪. ഗൗരിയമ്മ ഉദ്ഘാടനം നി൪വഹിക്കും.
ശനിയാഴ്ച രാവിലെ 10 മുതൽ പ്രതിനിധി സമ്മേളനവും ച൪ച്ചയും. 26ന് ഉച്ചക്ക് രണ്ടിന് പ്രമേയാവതരണം. തുട൪ന്ന് സംസ്ഥാന കമ്മിറ്റി രൂപവത്കരണം. ജില്ലാ സെക്രട്ടറി അനിലും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.