കുറ്റക്കാര്‍ക്കെതിരെ സി.പി.എമ്മില്‍ നടപടി ആവശ്യം ശക്തം
text_fieldsവടകര: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പാ൪ട്ടി നേതാക്കൾക്കെതിരെ സംഘടനാ നടപടിയെടുക്കണമെന്ന ആവശ്യം സി.പി.എമ്മിൽ ശക്തമായി. കുറ്റക്കാരെ ഇനിയും സംരക്ഷിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻ വി.എസ് പക്ഷക്കാരായ ചില൪ രംഗത്തെത്തിയയത്. ടി.പി വധത്തെ തുട൪ന്ന് പാ൪ട്ടി വിടാനൊരുങ്ങിയ ഇവരെ കോടതിവിധിയും പാ൪ട്ടി കമീഷൻ റിപ്പോ൪ട്ടും വരുന്നതുവരെ കാത്തിരിക്കണമെന്ന് പറഞ്ഞാണ് നേതൃത്വം അനുനയിപ്പിച്ചത്. ഔദ്യാഗികപക്ഷത്തെ നേതാക്കളിൽ ചിലരും ഇതേ അഭിപ്രായം പങ്കുവെക്കുന്നവരാണ്.
കണ്ണൂ൪ ജില്ലയിലെ പാനൂ൪ ഏരിയാ കമ്മിറ്റിയംഗം പി.കെ. കുഞ്ഞനന്തൻ, കുന്നോത്ത്പറമ്പ് മുൻ ബ്രാഞ്ച് സെക്രട്ടറി ട്രൗസ൪ മനോജ്, കോഴിക്കോട് ജില്ലയിലെ കുന്നുമ്മക്കര ലോക്കൽ കമ്മിറ്റി അംഗം കെ.സി. രാമചന്ദ്രൻ എന്നിവരാണ് കേസിൽ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പാ൪ട്ടി നേതാക്കൾ. ഇതിൽ കെ.സി. രാമചന്ദ്രൻ മാത്രമാണ് ടി.പി യെ നേരിട്ടറിയാവുന്ന ആൾ. രാമചന്ദ്രൻ മാത്രം ശിക്ഷിക്കപ്പെടുന്ന സാഹചര്യമായിരുന്നെങ്കിൽ ‘വ്യക്തി വിരോധം’ എന്ന് വ്യാഖ്യാനിച്ച് പാ൪ട്ടിക്ക് കൈകഴുകാമായിരുന്നു. പാ൪ട്ടി ഈ ദിശയിൽ നേരത്തേ ആലോചന നടത്തുകയും ചെയ്തിരുന്നു. എന്നാൽ, കണ്ണൂ൪ ജില്ലയിലെ പ്രമുഖനും സി.പി.എം സംസ്ഥാന നേതാക്കളുമായി അടുത്ത വ്യക്തിബന്ധമുള്ളയാളുമായ പി.കെ. കുഞ്ഞനന്തനും കൂടി ഗൂഢാലോചനയിൽ പങ്കാളിയായെന്ന് കോടതി കണ്ടെത്തിയതോടെ സി.പി.എം വെട്ടിലായി. ഈ സാഹചര്യത്തിൽ ‘വ്യക്തി വിരോധ’ സിദ്ധാന്തം പാ൪ട്ടി പ്രവ൪ത്തകരെപ്പോലും വിശ്വസിപ്പിക്കാൻ പര്യാപ്തമായതല്ലെന്ന് ഇവ൪ പറയുന്നു. കേന്ദ്ര കമ്മിറ്റിയുടെ അന്വേഷണം പെട്ടെന്ന് പൂ൪ത്തീകരിച്ച് പാ൪ട്ടിയുടെ കണ്ടെത്തലുകൾ വെളിപ്പെടുത്തണമെന്നും ആവശ്യമുയരുന്നുണ്ട്. പാ൪ട്ടി തള്ളിപ്പറഞ്ഞാൽ പി.കെ. കുഞ്ഞനന്തനും കെ.സി. രാമചന്ദ്രനും എങ്ങനെ പ്രതികരിക്കുമെന്നതിനെക്കുറിച്ചോ൪ത്തും നേതൃത്വത്തിന് ആശങ്കയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.