മുഹമ്മ ബോട്ടുജെട്ടിക്ക് സമീപം അനധികൃത നിര്‍മാണം
text_fieldsമുഹമ്മ: ഇറിഗേഷൻ വകുപ്പിൻെറ കീഴിലുള്ള കൽകെട്ട് കൈയേറിയും തീരദേശ പരിപാലന നിയമം ലംഘിച്ചും അനധികൃത നി൪മാണം നടക്കുന്നതായി ആക്ഷേപം. മുഹമ്മ പഞ്ചായത്ത് ഒമ്പതാം വാ൪ഡ് തണ്ണീ൪മുക്കം തെക്ക് വില്ലേജിൽ മുഹമ്മ ബോട്ടുജെട്ടിക്ക് വടക്കുഭാഗത്തെ രണ്ടരയേക്കറിലാണ് മതിൽ നി൪മാണം തകൃതിയായി നടക്കുന്നത്. വേമ്പനാട്ടുകായൽ തീരത്തുനിന്ന് രണ്ടരമീറ്റ൪ മാറിയെ നി൪മാണം നടത്താവു എന്ന നിയമം ലംഘിച്ചാണ് സ്വകാര്യവ്യക്തികൾ മതിൽ നി൪മിക്കുന്നത്. കൽകെട്ടിന് ശേഷം നടവഴി ഇടണം എന്ന വ്യവസ്ഥയും ഇവിടെ ലംഘിച്ചിരിക്കുകയാണ്. ആഴ്ചകൾക്ക് മുമ്പ് ആരംഭിച്ച മതിൽനി൪മാണം അധികൃത൪ അറിഞ്ഞ മട്ടില്ല.
വേമ്പനാട്ടുകായലിന് അഭിമുഖമായ ഭാഗത്ത് ഏറെക്കുറെ മതിൽ പൂ൪ത്തീകരിച്ചുകഴിഞ്ഞു. ഇതിനെപ്പറ്റി ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് വില്ലേജ് അധികൃത൪ പറയുന്നത്. എന്നാൽ, ഇറിഗേഷൻ വകുപ്പിൻെറ കീഴിലുള്ള കൽകെട്ടിന് മുകളിലുള്ള മതിൽനി൪മാണം അനധികൃതമാണെന്നും ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും വില്ലേജ് ഓഫിസ൪ പറഞ്ഞു.
പ്രദേശത്തെ ഒരു സ്വകാര്യവ്യക്തിയുടെ ഭൂമി സംരക്ഷിക്കാനാണ് നിക്ഷിപ്ത താൽപര്യക്കാരുടെ ലക്ഷ്യമെന്ന് പരിസരവാസികൾ പറയുന്നു. ഈ പ്രദേശത്തുതന്നെ തോട്ടുമുഖപ്പിൽ ഭാഗത്ത് വേമ്പനാട്ടുകായൽ തീരത്ത് സ്വകാര്യ വ്യക്തികൾ മതിൽ കെട്ടിയതിനെ നാട്ടുകാ൪ എതി൪ത്തിരുന്നു. ഇതത്തേുട൪ന്ന് ഇവിടെ നി൪മാണം നി൪ത്തിവെച്ചിരിക്കുകയാണ്. കായിപ്പുറത്ത് ഇത്തരത്തിൽ പത്തുസെൻറ് പുറമ്പോക്ക് കൈയേറി റിസോ൪ട്ട് നി൪മിച്ചതിനെ തുട൪ന്ന് സബ്കലക്ട൪ ഉൾപ്പെടെയുള്ളവ൪ എത്തി അനധികൃത നി൪മാണം പൊളിച്ചുനീക്കിയിരുന്നു.
കായൽതീരത്ത് മതിൽ ഉയ൪ന്നാൽ പ്രദേശത്തെ മത്സ്യബന്ധന തൊഴിലാളികൾ വെട്ടിലാകുമെന്നും തങ്ങളുടെ ജീവനോപാധിയായ മത്സ്യബന്ധനം നിലക്കുമെന്നും തൊഴിലാളികൾക്ക് ആശങ്കയുണ്ട്.കായലിൽനിന്ന് കമ്പവല വലിക്കാനായി കായൽതീരത്ത് സ്ഥലവും ആവശ്യമാണ്. എന്നാൽ, മതിൽ നി൪മാണം പൂ൪ത്തിയായാൽ ഇതും നടക്കില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.