പണമില്ല; ഇളംകാട്-കോലാഹലമേട്-വാഗമണ്‍ റോഡ് നിര്‍മാണം നിലച്ചു
text_fieldsമുണ്ടക്കയം: ഇളംകാട്-കോലാഹലമേട്-വാഗമൺ റോഡ് നി൪മാണം പൂ൪ത്തിയാക്കാനായില്ല. പൊതുമരാമത്ത് വകുപ്പ് പണം നൽകാത്തതാണ് നി൪മാണം ഇഴയാൻ കാരണമെന്ന് കൺസ്ട്രക്ഷൻ കോ൪പറേഷൻ കോടതിയിൽ സത്യവാങ്മൂലം സമ൪പ്പിച്ചു. പ്രധാന ടൂറിസം മേഖലയായ വാഗമൺ-കോലാഹലമേട്ടിലേക്ക് നി൪മിക്കുന്ന റോഡ് നി൪മാണം ഇഴയാൻകാരണം പൊതുമരാമത്തു വകുപ്പ് പണം തരാത്തതുകൊണ്ടാണന്ന് കരാ൪ ഏറ്റെടുത്തു ജോലി നടത്തി വരുന്ന കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോ൪പറേഷനുവേണ്ടി റീജനൽ മാനേജ൪ വി.എസ്. തങ്കപ്പൻ കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സ൪വീസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചു. പി.യു.സി.എൽ ജില്ലാ സെക്രട്ടറി എച്ച്. അബ്ദുൽ അസീസ് കോടതിയിൽ നൽകിയ ഹരജിയെ തുട൪ന്നാണ് സത്യവാങ്മൂലം സമ൪പ്പിച്ചത്. 2010 ഏപ്രിലിൽ നി൪മാണ ജോലി ഏറ്റെടുത്ത കൺസ്ട്രക്ഷൻ കോ൪പറേഷൻ 80 ശതമാനം ജോലി പൂ൪ത്തിയാക്കിയിരുന്നു. തുട൪ന്ന് ജോലി നിലച്ചതോടെയാണ് വിഷയം കോടതിയിലെത്തിയത്. വല്യേന്ത്യക്കാവു വരെയുള്ള രണ്ടു കിലോമീറ്റ൪ ഉടൻ പൂ൪ത്തിയാക്കണമെന്നാവശ്യപെട്ടാണ് കോടതിയെ സമീപിച്ചത്. ഇതോടെ 2013ജൂണിൽ കോടതിയിൽ ഹാജരായ കോ൪പറേഷൻ മാനേജ൪ നവംബ൪ 30നുള്ളിൽ നി൪മാണം പൂ൪ത്തിയാക്കാമെന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽ, ഇതു നടക്കാതെ വന്നതോടെ ഹരജിക്കാരൻ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഇതത്തേുട൪ന്നാണ് കഴിഞ്ഞ ദിവസം വീണ്ടും റീജനൽ മാനേജ൪ ഹാജരായത്. അഞ്ചരക്കോടിയുടെ നി൪മാണം പൂ൪ത്തിയാക്കിയിട്ട് 2,67,70,178രൂപമാത്രമാണ് മരാമത്ത് വിഭാഗം നൽകിയിട്ടുള്ളുവെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. 2012ഫെബ്രുവരിയിൽ നൽകിയ ബില്ലിന് പണം നൽകിയത് ജൂൺമാസത്തിലാണ്. 2.80കോടിയുടെ ബിൽ തയാറാക്കി നൽകിയിട്ട് മരാമത്ത് അധികൃത൪ പണം നൽകാത്തതിനാൽ തുട൪ ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണെന്ന് കോ൪പറേഷൻ പറയുന്നു. എന്നാൽ മെറ്റലിങ് നടത്തിയ രണ്ടു കിലോമീറ്റ൪ ദൂരം റോഡ് നി൪മാണം പൂ൪ത്തിയാക്കുമെന്നും സത്യവാങ്മൂലത്തിൽ അറിയിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.