ഉദ്യാനവത്കരണം രണ്ടാംഘട്ടത്തിനു തുടക്കമായി
text_fieldsകുന്നുംഭാഗം: ജെ.സി.ഐ ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച പാതയോര ഉദ്യാനവത്കരണത്തിൻെറ രണ്ടാംഘട്ടത്തിനു തുടക്കമായി.
ആദ്യഘട്ടത്തിൽ ചേപ്പുംപാറ മുതൽ കുരിശുങ്കൽ വരെയുള്ള പാതയോരം വൃത്തിയാക്കി ചെടികൾ നട്ടിരുന്നു.
രണ്ടാം ഘട്ടത്തിൽ ചെടികളുടെ കളകൾ നീക്കുക, സംരക്ഷണക്കൂടകൾ ഒരുക്കുക, ചെടികൾക്ക് വെള്ളമൊഴിക്കുക തുടങ്ങിയവയാണ് പരിപാടി. ആഴ്ചയിൽ രണ്ടുവട്ടം വെള്ളമൊഴിക്കും. രണ്ടാംഘട്ട പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. പി.എ. ഷമീ൪ ഉദ്ഘാടനം ചെയ്തു.
ജെ.സി.ഐ പ്രസിഡൻറ് റെജി കാവുങ്കലിൻെറ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം മറിയാമ്മ ടീച്ച൪, ആൻറണി മാ൪ട്ടിൻ, തോമസ് പടിയറ, ഉണ്ണികൃഷ്ണൻ വടക്കേമുറിയിൽ, പയസ് പെരുന്നേപ്പറമ്പിൽ, സച്ചിൻ വെട്ടിയാങ്കൽ, ജിമ്മി കുന്നത്തുപുരയിടം, ജോബി പന്തിരുവേലിൽ, അപ്പു ഏ൪ത്തയിൽ, സിജു പേഴത്തുവയലിൽ, ടോം വാഴവേലിൽ, പ്രതീഷ് പന്തിരുവേലിൽ, ബിനു വല്യേടത്ത് എന്നിവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.