ഫാല്‍കോവക്ക് പരിക്ക്; ലോകകപ്പ് അനിശ്ചിതത്വത്തില്‍
text_fieldsപാരിസ്: പരിക്കേറ്റ കൊളംബിയൻതാരം റഡമൽ ഫാൽകോവക്ക് ലോകകപ്പ് കളിക്കാനാകുമോ എന്ന കാര്യം സംശയത്തിൽ. കാൽമുട്ടിന് പരിക്കേറ്റ ഫാൽകോവക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ലീഗ് വൺ ക്ളബായ മൊണോകോ അറിയിച്ചു. എന്നാൽ, എത്രകാലം വിശ്രമം വേണ്ടിവരുമെന്നതിനെക്കുറിച്ച് ക്ളബ് വെളിപ്പെടുത്തിയിട്ടില്ല. ഫാൽകോവക്ക് ആറു മാസമെങ്കിലും കളത്തിൽനിന്ന് വിട്ടുനിൽക്കേണ്ടിവരുമെന്നാണ് മാധ്യമ റിപ്പോ൪ട്ടുകൾ. ഈ വ൪ഷം ജൂൺ12ന് ബ്രസീൽ ലോകകപ്പ് കിക്കോഫ് നടക്കുമെന്നിരിക്കെ ടൂ൪ണമെൻറിൽ ഫാൽകോവയുടെ സാന്നിധ്യമുണ്ടാകില്ളെന്നാണ് വിലയിരുത്തൽ. ലോകത്തിലെ മുൻനിര സ്ട്രൈക്ക൪മാരിലൊരാളായ ഫാൽകോവക്ക് ലോകകപ്പ് കളിക്കാനായില്ളെങ്കിൽ കൊളംബിയക്ക് കനത്ത തിരിച്ചടിയാകും. അതേസമയം, ഈ ആഴ്ച അവസാനത്തിൽ ശസ്ത്രക്രിയ നടത്തിയശേഷമേ അദ്ദേഹത്തിന് ലോകകപ്പ് കളിക്കാനാകുമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാനാകൂവെന്ന് കൊളംബിയൻ ഫുട്ബാൾ അധികൃത൪ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.