കാതില്‍ മുഴങ്ങുന്നു...‘വീ ആര്‍ വണ്‍’
text_fieldsറിയോ ഡെ ജനീറോ: ഷക്കീറ പാടിയും ആടിയും തിമി൪ത്ത ‘വകാ... വകാ...’ യുടെ താളം കളിയാരാധകരുടെ ഓ൪മയിൽ നിന്ന് ഇന്നും മാഞ്ഞിട്ടില്ല. അതിനുമുമ്പേ കാതിൽ മുഴങ്ങാൻ കാത്തിരിക്കുകയാണ് ജെന്നിഫ൪ ലോപസും സംഘവും തക൪ത്താടുന്ന ‘വീ ആ൪ വൺ... ഒലെ ഓല...’ 2010ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പിനേക്കാളും ഹിറ്റായ ഷക്കീറയുടെ ഗാനത്തെയും കടത്തിവെട്ടാനൊരുങ്ങുന്നു 2014 ബ്രസീൽ ലോകകപ്പിൻെറ ഒൗദ്യോഗിക ഗാനം. അണിയറയിൽ ഒരുങ്ങുന്ന ഗാനത്തിൽ അണിനിരക്കുന്നതും സംഗീതലോകത്തെ വമ്പൻ ഹിറ്റുകൾ. അമേരിക്കൻ പോപ്പ് രാജകുമാരി ജെന്നിഫറിനൊപ്പം ക്യൂബാ അമേരിക്കനായ പിറ്റ്ബുൾ, ബ്രസീലിയൻ വാനമ്പാടി ക്ളോഡിയ ലീറ്റെ എന്നിവ൪. ബ്രസീലിൻെറ സംഗീതവും ഫുട്ബാളും താളവും വരിയുമാവുന്നതാണ് ലോകകപ്പ് ഗാനം.
‘വകാ വകാ’യുടെ ആവേശത്തെയും ‘വീ൪ ആ൪ വൺ’ കടത്തിവെട്ടുമെന്ന് ലോകകപ്പ് വേദിയായ മാറക്കാന സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ബ്രസീൽ ലോക ചാമ്പ്യൻ ക്യാപ്റ്റൻ കഫു സാക്ഷ്യപ്പെടുത്തുന്നു. സോണി മ്യൂസിക്സ് ഒരുക്കുന്ന ലോകകപ്പ് ഗാനം അടുത്തമാസം ഒൗദ്യോഗികമായി പുറത്തിറങ്ങും.
പുറത്തിറങ്ങുംമുമ്പേ ബ്രസീൽ ലോകകപ്പ് ഗാനത്തിൻെറ ട്രാക് ഓൺലൈൻ സൈറ്റുകളിലും യൂട്യൂബിലും വൻ ഹിറ്റായി കഴിഞ്ഞു. 50 കോടിയിലേറെ പേരാണ് ഇതിനകം ട്രാക് കേട്ടുകഴിഞ്ഞത്.
ബ്രസീലിൻെറ കായിക സ്പിരിറ്റും സംഗീതവും ജനങ്ങളുമെല്ലാം ഒന്നിക്കുന്നതാണ് ഈ വ൪ഷത്തെ വമ്പൻ ഹിറ്റാവാനൊരുങ്ങുന്ന ‘വീ ആ൪ വൺ’. ഒൗദ്യോഗിക പ്രഖ്യാപന ചടങ്ങിൽ ഫിഫ സെക്രട്ടറി ജനറൽ ജെറോ വാൽകെയും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.