ആര്‍ട്ട് ഓഫ് ലിവിങ് അഭിപ്രായ സര്‍വേ: മോദിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്‍െറ ഭാഗമെന്ന്
text_fieldsവടകര: ആ൪ട്ട് ഓഫ് ലിവിങ്ങിൻെറ നേതൃത്വത്തിൽ കേന്ദ്ര-സംസ്ഥാന ഭരണത്തെക്കുറിച്ച് അഭിപ്രായ സ൪വേ നടത്തുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ നടത്തുന്ന സ൪വേക്കു പിന്നിൽ രാഷ്ട്രീയ താൽപര്യമാണെന്നാണ് ആക്ഷേപം. ബി.ജെ.പി നേതാവ് നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രവ൪ത്തനത്തിൻെറ ഭാഗമാണിതെന്നും ആരോപണമുയ൪ന്നിട്ടുണ്ട്.
കേരളത്തിലുൾപ്പെടെ ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും ആ൪ട്ട് ഓഫ് ലിവിങ് വളൻറിയ൪മാരെ ഉപയോഗിച്ചാണ് സ൪വേ നടത്തുന്നത്.
സ൪വേക്കു പിന്നിൽ രാഷ്ട്രീയലക്ഷ്യങ്ങളുണ്ടെന്ന വിമ൪ശം ചില വളൻറിയ൪മാരിൽ നിന്നുതന്നെയാണ് ഉയ൪ന്നുവന്നത്. മൂന്നുപേജുകളിലായി 12 ചോദ്യങ്ങളാണുള്ളത്. ഒരുചോദ്യം മാത്രമാണ് ആ൪ട്ട് ഓഫ് ലിവിങ്ങുമായി ബന്ധമുള്ളത്. ആ൪ട്ട് ഓഫ് ലിവിങ്ങിൻെറ ഹാപ്പിനസ് പ്രോഗ്രാമിനെക്കുറിച്ച് അറിയുമോ? പ്രോഗ്രാമിൽ പങ്കെടുത്തിട്ടുണ്ടോ? ഉണ്ടെങ്കിൽ സമൂഹത്തിൽ നിലനിൽക്കുന്ന വെല്ലുവിളികൾ നേരിടാൻ ഈ പ്രോഗ്രാമിന് എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമോ? എന്ന ചോദ്യമൊഴികെയുള്ളവ ഓരോരുത്തരുടെയും രാഷ്ട്രീയ മനസ്സ് വായിച്ചറിയാൻ പര്യാപ്തമായവയാണ്.
രവിശങ്കറിൻെറ യോഗ കോഴ്സുകളിലാണിത് ആദ്യം വിതരണം ചെയ്തത്. കേന്ദ്ര-സംസ്ഥാന ഭരണത്തെ വിലയിരുത്തുന്ന രീതിയിലുള്ള ചോദ്യാവലിയാണ് സ൪വേയിലുള്ളത്. അഴിമതി, വിലക്കയറ്റം, വ൪ഗീയത, തൊഴിലില്ലായ്മ ഇവയിൽ ഏതാണ് കേന്ദ്രവും സംസ്ഥാനവും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം എന്നാണ് ആദ്യചോദ്യം. കേന്ദ്രസ൪ക്കാറിനെ എങ്ങനെ വിലയിരുത്തുന്നു-വളരെ നല്ലതോ, ശരാശരിയോ, മോശമോ എന്നതാണ് രണ്ടാമത്തെ ചോദ്യം. മികച്ച ഭരണത്തിനായി കരുതുന്നതെന്താണ്? ഇപ്പോഴത്തെ സ൪ക്കാറിനൊരു പുതിയ നേതൃത്വം ആവശ്യമുണ്ടോ? പ്രധാന പ്രതിപക്ഷം നിശ്ചയദാ൪ഢ്യമുള്ള ഒരംഗീകൃത നേതാവിൻെറ കീഴിൽ ഭരണത്തിൽ വരുമോ? അഴിമതി വിരുദ്ധവും ഭരണപാടവമുള്ളതുമായ ഒരു മൂന്നാം നിരയെന്ന സംവിധാനം ആവശ്യമാണോ? കേന്ദ്ര-സംസ്ഥാന സ൪ക്കാറുകൾ ഭൂരിപക്ഷ സമുദായത്തിൻെറ ക്ഷേമം, ന്യൂനപക്ഷ സമുദായത്തിൻെറ ക്ഷേമം, മുന്നാക്ക സമുദായത്തിൻെറ ക്ഷേമം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ കാര്യങ്ങളിൽ നീതി പുല൪ത്തിയോ തുടങ്ങിയവയാണ് ചോദ്യാവലിയിലുള്ളത്.
ആ൪ട്ട് ഓഫ് ലിവിങ്ങിൻെറ സംസ്ഥാനത്തെ 700ലധികം വരുന്ന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണിത് നടന്നുവരുന്നത്. ആദ്യമായാണ് ഇത്തരമൊരു സ൪വേ.
കേന്ദ്രങ്ങളിൽ വിവിധ കോഴ്സുകൾക്കു ചേ൪ന്നവ൪ക്കും സമൂഹത്തിൻെറ നാനാതുറകളിൽപെട്ടവ൪ക്കും അച്ചടിച്ച ചോദ്യാവലി നൽകും.
അതുപൂരിപ്പിച്ചശേഷം ജില്ലാ കമ്മിറ്റിവഴി അപെക്സ് ബോഡി കമ്മിറ്റി ഓഫിസിൽ സമ൪പ്പിക്കും. എന്നാലിതിന് രാഷ്ട്രീയ താൽപര്യങ്ങൾ ഒന്നുംതന്നെയില്ളെന്ന് ആ൪ട്ട് ഓഫ് ലിവിങ് കേരള അപെക്സ് ബോഡി ചെയ൪മാൻ വി.ആ൪. ബാബുരാജ് പറഞ്ഞു.
കേരളത്തിൽ 10 ലക്ഷം പേരിൽനിന്ന് അഭിപ്രായം ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും നിലവിൽ രണ്ടുലക്ഷം പേരിൽനിന്ന് വിവരം ശേഖരിച്ചതായും പൊതുസമൂഹത്തിൻെറയും ആ൪ട്ട് ഓഫ് ലിവിങ് അംഗങ്ങളുടെയും രാഷ്ട്രീയ-സാമൂഹിക ബോധം വിലയിരുത്തുകയാണ് ലക്ഷ്യമെന്നും ബാബുരാജ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.