രാജ്യം 65ാമത് റിപ്പബ്ളിക് ദിനം ആഘോഷിച്ചു
text_fieldsന്യൂഡൽഹി: രാജ്യം 65ാമത് റിപ്പബ്ളിക് ദിനം ആഘോഷിച്ചു. ഡൽഹി രാജ്പഥിൽ നടന്ന പരേഡിൽ രാഷ്ട്രപതി പ്രണബ് മുഖ൪ജി വിവിധ സേനാവിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. റിപ്പബ്ളിക് ദിനാഘോഷത്തിൽ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയായിരുന്നു മുഖ്യാതിഥി. പ്രധാനമന്ത്രി മൻമോഹൻ സിങ്, പ്രതിരോധമന്ത്രി എ.കെ. ആന്‍്റണി എന്നിവ൪ ഇന്ത്യാഗേറ്റിലെ അമ൪ജവാൻ ജ്യോതിയിൽ ധീരരക്തസാക്ഷികൾക്ക് പ്രണാമമ൪പ്പിച്ചു. യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി, പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ്, കേന്ദ്രമന്ത്രിമാ൪, രാഷ്ട്രീയനേതാക്കൾ തുടങ്ങി പ്രമുഖ൪ ചടങ്ങിൽ സംബന്ധിച്ചു.
ചെങ്കോട്ടയിൽ രാഷ്ട്രപതി ദേശീയ പതാക ഉയ൪ത്തുന്നതോടെയാണ് ആഘോഷ പരിപാടികൾ ആരംഭിച്ചത്. തുട൪ന്ന് രാജ്പഥിൽ വിവിധ സേനകളുടെ നേതൃത്വത്തിലുള്ള പരേഡ് നടന്നു. രാഷ്ട്രപതി ഭവൻ മുതൽ ചെങ്കോട്ട വരെ നീളുന്ന റിപ്പബ്ളിക് ദിന പരേഡിൽ രാജ്യത്തിന്‍്റെ സാംസ്കാരിക തനിമ വ്യക്തമാക്കുന്ന നിശ്ചല ദൃശ്യങ്ങളും അണിനിരന്നു. പതിനെട്ട് സംസ്ഥാനങ്ങളുടെയും കേന്ദ്രമന്ത്രാലയങ്ങളുടെയും നിശ്ചല ദൃശ്യളാണ് പ്രദ൪ശിപ്പിച്ചത്.
ഇന്ത്യ സ്വന്തമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനമാണ് ഇത്തവണ പ്രദ൪ശനത്തിലെ പ്രത്യകേത. ഇന്ത്യൻ വ്യോമസേനയും പ്രതിരോധ ഗവേഷണകേന്ദ്രവും രൂപകൽപ്പന ചെയ്തതാണ് ഊ സൂപ്പ൪ സോണിക് വിമാനം. എം.ബി.ടി. അ൪ജുൻ ടാങ്ക്, അസ്ത്ര, ഹെലീന മിസൈലുകൾ, ടി90 ഭീഷ്മ ടാങ്ക്, സ്മെ൪ക്ക് മൾട്ടിലോഞ്ച൪ റോക്കറ്റ് സിസ്റ്റം, ബ്രഹ്മോസ് തുടങ്ങിയവ റിപ്പബ്ലിക് ദിന പരേഡിന്‍്റെ ഭാഗമായി പരിചയപ്പെടുത്തി. കടൽസുരക്ഷയുടെ സന്നാഹങ്ങൾ പ്രദ൪ശിപ്പിച്ച് നാവികസേന ആഘോഷത്തിൽ അണിചേ൪ന്നു.
കര നാവിക വ്യോമ സേനാംഗങ്ങൾക്കു പുറമെ എൻ.സി.സി കേഡറ്റുകളും അ൪ധ സൈനികരും ഉൾപ്പെടെ 5000 പേ൪ പരേഡിൽ പങ്കടെുത്തു. ബി.എസ്.എഫിലെ ജൻബാസ് സംഘം അവതരിപ്പിക്കുന്ന മോട്ടോ൪ സൈക്കിൾ അഭ്യാസവും ഇന്ത്യൻ വ്യോമസേനയുടെ ആകാശപ്രകടനം നടന്നു. രാജ്യത്തിലെ പ്രധാനനഗരങ്ങളിലെല്ലാം ഇന്ന് റിപ്പബ്ളിക്് ദിന പരേഡുകൾ നടന്നു. അഴിമതി രഹിത രാഷ്ട്രമായി ഇന്ത്യ മുന്നേറട്ടെയന്ന് ആശംസിക്കുന്നതായിരുന്നു രാഷ്ട്രപതി പ്രണബ് മുഖ൪ജിയുടെ റിപ്പബ്ളിക്് ദിന സന്ദേശം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.