ഈജിപ്തിലെ സ്ഫോടനത്തെ അപലപിച്ചു
text_fieldsമനാമ: ഈജിപ്തിൽ കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടന പരമ്പരകളെ ബഹ്റൈൻ ശക്തിയായി അപലപിച്ചു. നിരപരാധികളായ ആളുകൾ കൊല്ലപ്പെടുകയും ധാരാളമാളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത സ്ഫോടനം രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. മനുഷ്യത്വത്തിനും മതത്തിനും വിരുദ്ധമായ ഇത്തരം പ്രവ൪ത്തനങ്ങളിലേ൪പ്പെടുന്നവരെ തിരിച്ചറിയാനും ഒറ്റപ്പെടുത്താനും ഈജിപ്തുകാ൪ക്ക് കഴിയേണ്ടതുണ്ട്. തീവ്രവാദ പ്രവ൪ത്തനങ്ങളെ നേരിടാനും രാജ്യത്ത് സമാധാനം സ്ഥാപിക്കാനും ഭരണകൂടത്തിന് സാധിക്കണം. സംഭവത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുകയും പരിക്കേറ്റവ൪ക്ക് എത്രയും വേഗം ഭേദമുണ്ടാകട്ടെയെന്ന് പ്രാ൪ഥിക്കുകയും ചെയ്തു. ‘അൻസാ൪ ബൈത്തുൽ മുഖദ്ദിസ്’ എന്ന സംഘം സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്വമേറ്റെടുത്ത് രംഗത്തുവന്നിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.