വണ്ടൂരില്‍ മോഷണ പരമ്പര: അന്വേഷണം എങ്ങുമെത്തിയില്ല
text_fieldsവണ്ടൂ൪: പൊലീസ് സ്റ്റേഷൻ പരിധിയിലെ വീടുകളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ച് നടന്ന മോഷണങ്ങളിലെ അന്വേഷണം ഇഴയുന്നു.
മോഷണങ്ങൾ കഴിഞ്ഞ് മാസങ്ങൾ ഏറെയായിട്ടും പ്രതികളെ പിടികൂടാനായിട്ടില്ല. ചെറുകോട്, ആശാരിപ്പടി, എറിയാട്, പോരൂ൪, അയനിക്കോട്, ഇരുപത്തെട്ട് തുടങ്ങിയ സ്ഥലങ്ങളിലാണ് ഒരു ഡസനിലേറെ ഭവനഭേദനങ്ങൾ നടന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മോഷണം അരങ്ങേറിയത്. വീട്ടുകാ൪ വിരുന്നുപോയ തക്കം നോക്കിയാണ് മിക്ക വീടുകളിലും മോഷണം. വീട് കുത്തിത്തുറന്ന് നടന്ന മോഷണപരമ്പരകളിൽ സ്വ൪ണാഭരണങ്ങളും പണവുമാണ് കൂടുതലും നഷ്ടപ്പെട്ടത്. വിവിധ മോഷണകേസുകളിലായി 64 പവൻ സ്വ൪ണാഭരണങ്ങളും 1,11,650 രൂപയുമാണ് നഷ്ടപ്പെട്ടത്. എല്ലാ മോഷണങ്ങളും രാത്രി ഏഴിനും പത്തിനുമിടയിലാണ് നടന്നത്. കൂടാതെ മിക്ക മോഷണങ്ങളും ശനിയാഴ്ച ദിവസങ്ങളിലാണ്. ഒരേ സംഘമായിരിക്കാം ഇതിന് പിന്നിലെന്നാണ് പൊലീസിൻെറ നിഗമനം.
ചാത്തങ്ങോട്ടുപുറം കുണ്ടട ശിവക്ഷേത്രം, പോരൂ൪ ശിവക്ഷേത്രം, അയ്യപ്പ ക്ഷേത്രം എന്നിവിടങ്ങളിലെ ഭണ്ഡാരം കുത്തിതുറന്ന് നടന്ന മോഷണത്തിനും തുമ്പായിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.