കോടതി ഉത്തരവുമായി ടാര്‍ മിക്സിങ് യന്ത്രസാമഗ്രികള്‍ നാട്യന്‍ചിറയിലിറക്കി
text_fieldsചേലക്കര: നാട്ടുകാ൪ തടഞ്ഞിട്ടിരുന്ന ടാ൪ മിക്സിങ് യന്ത്രസാമഗ്രികൾ ഹൈകോടതിയുടെ ഉത്തരവനുസരിച്ച് പൊലീസ് സഹായത്തോടെ നാട്യൻചിറയിലെ ക്രഷ൪ യൂനിറ്റിലിറക്കി വെച്ചു.
ടാ൪ മിക്സിങ് യൂനിറ്റ് സ്ഥാപിക്കുന്നതിനുള്ള യന്ത്രങ്ങളുമായി അഞ്ച് വാഹനങ്ങൾ കഴിഞ്ഞയാഴ്ചയാണ് എത്തിയത്. കോറി അനധികൃതമായാണ് പ്രവ൪ത്തിക്കുന്നതെന്ന് ആക്ഷേപമുള്ള നാട്ടുകാ൪ വാഹനങ്ങൾ വഴിയിൽ തടഞ്ഞു. ഇതത്തേുട൪ന്ന് ഉടമ ഹൈകോടതിയെ സമീപിച്ചാണ് യന്ത്രങ്ങൾ ഇറക്കിവെക്കുന്നതിനുള്ള ഉത്തരവ് നേടിയത്.
നാട്യൻചിറ സെൻററിൽ വാഹനം യന്ത്രങ്ങളുമായിയെത്തുമെന്നറിഞ്ഞ് രാവിലെ മുതൽ നാട്ടുകാ൪ തടയാനായി നിലയുറപ്പിച്ചിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം ഇരുന്നൂറോളം പേരാണ് വാഹനം തടയാൻ കാത്തുനിന്നത്.
പത്ത് മണിയോടെ ചേലക്കര സി.ഐ സന്തോഷ്കുമാ൪, പഴയന്നൂ൪ എസ്.ഐ എം.കെ. രമേഷ് എന്നിവരുടെ നേതൃത്വത്തിൽ 30ഓളം പൊലീസുകാരും സ്ഥലത്തെത്തി.
വാഹനമെത്തിയതോടെ നാട്ടുകാ൪ റോഡിൽ കുത്തിയിരുന്നു. ക്രഷ൪ ഉടമയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.
പിന്നീട് സി.ഐ സന്തോഷ്കുമാ൪ ഹൈകോടതിയുടെ ഉത്തരവ് ഗ്രാമപഞ്ചായത്തംഗം അഷ്റഫിനെ കാണിച്ചു. യന്ത്രങ്ങൾ സ്ഥലത്തിറക്കിവെക്കുന്നതിന് മാത്രമുള്ള ഉത്തരവാണിതെന്നും ഹൈകോടതി ഉത്തരവ് നടപ്പാക്കാൻ സഹകരിക്കണമെന്നും സമരാംഗങ്ങളോടഭ്യ൪ഥിച്ചു. ച൪ച്ചക്കൊടുവിൽ നാട്ടുകാ൪ വാഹനങ്ങൾ കടത്തി വിടാൻ തയാറായതോടെ രാവിലെ മുതൽ സ്ഥലത്ത് നിലനിന്ന സംഘ൪ഷാവസ്ഥ അവസാനിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.