കനോലി കനാല്‍ സംരക്ഷിക്കാന്‍ കൂട്ടായ്മകള്‍ രംഗത്ത്
text_fieldsകോഴിക്കോട്: ചരിത്രമുറങ്ങുന്ന കനോലി കനാലിനെ സംരക്ഷിക്കാൻ കൂട്ടായ്മകൾ രംഗത്ത്. മാലിന്യപ്പുഴയായി മാറിയ കനാലിനെ സംബന്ധിച്ച് ‘മാധ്യമം’ ഈയിടെ വാ൪ത്താ പരമ്പര പ്രസിദ്ധീകരിച്ചിരുന്നു.
ഇപ്പോൾ നവീകരണം ആരംഭിച്ച കനാൽ വീണ്ടും പഴയ നിലയിലേക്ക് പോകാതിരിക്കാനാണ് പരിസ്ഥിതി സംഘടനകളും റെസിഡൻറ്സ് അസോസിയേഷനുകളും വിദ്യാ൪ഥികളും ചേ൪ന്ന് രംഗത്തിറങ്ങുന്നത്. ഇതിൻെറ ഭാഗമായി കനോലി കനാൽ, കോട്ടൂളി തണ്ണീ൪ത്തട സംരക്ഷണ കൂട്ടായ്മ ജനുവരി 29ന് സരോവരത്ത് നടക്കും. പരിസ്ഥിതി- കാലാവസ്ഥാ വ്യതിയാന വകുപ്പ്, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, സംസ്ഥാന ജൈവ വൈവിധ്യ ബോ൪ഡ് എന്നിവയുടെ സഹകരണത്തോടെ സുസ്ഥിര നഗര വികസന സമിതിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതി, ദ൪ശനം സാംസ്കാരിക വേദി, സെൻറ൪ ഫോ൪ സയൻസ് ടെക്നോളജി ആൻഡ് എൻവയൺമെൻറ് (സ്റ്റെപ്പ്), സൊസൈറ്റി ഫോ൪ ഹെ൪ബൽ ഡെവലപ്മെൻറ്, റെസിഡൻറ്സ് അസോസിയേഷനുകൾ, കനോലി കനാൽ വികസന സമിതി, വിവിധ സ്ഥാപനങ്ങളിൽനിന്നുള്ള വിദ്യാ൪ഥികൾ എന്നിവരും പങ്കുചേരും.
ഉച്ചക്ക് രണ്ടിന് ആരംഭിക്കുന്ന പരിസ്ഥിതി ചിത്രരചനയിൽ 11 ചിത്രകാരന്മാ൪ പങ്കെടുക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന കൂട്ടായ്മയിൽ പി. വത്സല, കെ.പി. സുധീര, പ്രഫ. ശോഭീന്ദ്രൻ തുടങ്ങിയവ൪ സംബന്ധിക്കും. ആയിരത്തോളം വിദ്യാ൪ഥികളടക്കമുള്ളവ൪ കനോലി കനാൽ, കോട്ടൂളിതണ്ണീ൪ത്തട സംരക്ഷണ പ്രതിജ്ഞയെടുക്കും. കനോലികനാലിനെയും കോട്ടൂളി തണ്ണീ൪ത്തടത്തെയും ചേ൪ത്ത് സമഗ്രമാസ്റ്റ൪ പ്ളാൻ ഉണ്ടാക്കണമെന്ന്് സംഘാടക൪ ആവശ്യപ്പെട്ടു.
കനോലി കനാൽ സംരക്ഷിക്കാൻ ഫെബ്രുവരി 28ന് സരോവരത്ത് ജനജാഗ്രതാ സദസ്സ് സംഘടിപ്പിക്കുമെന്ന് ഇന്ദിരാജി മെമ്മോറിയൽ ചാരിറ്റബ്ൾ ആൻഡ് സ൪വീസ് സൊസൈറ്റി പ്രസിഡൻറ് സുകുമാരൻ പുതിയോട്ടിലും ജനറൽ സെക്രട്ടറി വി.വി. സത്യനാഥനും അറിയിച്ചു.
സന്ദേശം ജനങ്ങളിലെത്തിക്കാൻ ഫെബ്രുവരി ആറിന് അരയിടത്ത്പാലത്തുനിന്ന് കാരപ്പറമ്പ് വരെ പദയാത്ര സംഘടിപ്പിക്കും. ഇതിൻെറ വിവരങ്ങൾ ചേ൪ത്ത് മുഖ്യമന്ത്രിക്ക് നിവേദനം നൽകും. കനാലിൻെറ സംരക്ഷണത്തിനും മാലിന്യ നിക്ഷേപം തടയാനും ഉപസമിതികൾ രൂപവത്കരിച്ചതായും ഭാരവാഹികൾ അറിയിച്ചു. കനാൽ സംരക്ഷണത്തിന് ക൪മ പദ്ധതികൾ തയാറാക്കാൻ 20 റെസിഡൻറ്സ് അസോസിയേഷനുകൾ ചേ൪ന്ന കനോലി കനാൽ സംരക്ഷണ സമിതി യോഗം ഫെബ്രുവരിരണ്ടിന് ചേരുമെന്ന് കൺവീന൪ ഭാ൪ഗവൻ കമ്പിളി പറഞ്ഞു. മെഡിക്കൽകോളജിൽനിന്നും നഗരത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്നും മാലിന്യം കനാലിൽ ഒഴുക്കാനുള്ള നീക്കത്തിനെതിരെ രംഗത്തിറങ്ങുമെന്നും ഇവ൪ അറിയിച്ചു. കനാലിൻെറ കരകളിലുള്ള കൂട്ടായ്മകളായ ട്രാക്ക്, റെസിഡൻറ്സ് അസോസിയേഷൻ അപെക്സ് എന്നിവയും വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.