തദ്ദേശസ്ഥാപന സേവനങ്ങള്‍ ഇനി വീടുകളിലെത്തും -മന്ത്രി
text_fieldsമലപ്പുറം: തദ്ദേശസ്ഥാപനങ്ങൾ മുഖേന നടപ്പാക്കുന്ന സേവനങ്ങൾ ഗുണഭോക്താക്കളുടെ വീട്ടിലെത്തി നൽകുമെന്ന് പഞ്ചായത്ത്-സാമൂഹിക നീതി മന്ത്രി ഡോ. എം.കെ. മുനീ൪.
സമ്പൂ൪ണ പെൻഷൻ ജില്ലാ പ്രഖ്യാപനം നി൪വഹിക്കുകയായിരുന്നു മന്ത്രി. സമ്പൂ൪ണ പെൻഷൻ നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീ൪ എം.പി, അബ്ദുറഹ്മാൻ രണ്ടത്താണി എം.എൽ.എ, പഞ്ചായത്ത് ജോയൻറ് ഡയറക്ട൪ സി.എൻ. ബാബു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. കുഞ്ഞു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ട൪ വി.പി. സുകുമാരൻ സി.കെ.എ. റസാഖ്, സി.കെ. ജയദേവൻ എന്നിവ൪ സംസാരിച്ചു. അ൪ഹരായവ൪ക്കെല്ലാം പെൻഷൻ ലഭ്യമാക്കുന്നതിനായി പഞ്ചായത്ത്തലത്തിൽ പ്രത്യേക അദാലത്ത് നടത്തിയാണ് ഗുണഭോക്താക്കളെ കണ്ടെ ത്തിയത്.
അദാലത്തിൽ വാ൪ധക്യകാല പെൻഷൻ 73,686 ക൪ഷകതൊഴിലാളി പെൻഷൻ 1,118, വിധവാ പെൻഷൻ 17,437, വികലാംഗ പെൻഷൻ 2,618, അവിവാഹിത പെൻഷൻ 462 എന്നിങ്ങനെ ജില്ലയിൽ ആകെ 95,321 പേ൪ക്ക് പെൻഷൻ ലഭിക്കുന്നതിന് അ൪ഹതയുള്ളതായി കണ്ടെത്തി. സമ്പൂ൪ണ പെൻഷൻ പദ്ധതി നടപ്പാക്കുന്ന മൂന്നാമത്തെ ജില്ലയാണ് മലപ്പുറം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.