പുഞ്ചക്കൊല്ലി റബര്‍ പ്ളാന്‍േറഷനില്‍ തൊഴിലാളി കൊഴിഞ്ഞുപോക്ക്
text_fieldsനിലമ്പൂ൪: റബ൪ പ്ളാൻേറഷൻ കോ൪പ്പറേഷൻെറ പുഞ്ചക്കൊല്ലി ഡിവിഷനിൽ തൊഴിലാളി കൊഴിഞ്ഞുപോക്ക് തുടരുന്നു. മതിയായ വേതനവും തൊഴിൽ സുരക്ഷിതത്വവും അമിത ജോലി ഭാരവുമാണ് കാരണം. ഇരുനൂറിലേറെ തൊഴിലാളികൾ വേണ്ടിടത്ത് നൂറിൽ താഴെ തൊഴിലാളികളാണ് ഡിവിഷനിലുള്ളത്. 1988ന് ശേഷം ഡിവിഷനിൽ തൊഴിലാളി നിയമനം നടന്നിട്ടില്ല. താൽക്കാലികമായി നിയമിച്ച ഏതാനും പേരെ മാത്രമാണ് 88ൽ സ്ഥിരപ്പെടുത്തിയത്.
ടാപ്പിങ് തൊഴിലാളി, ഫീൽഡ് വ൪ക്ക് എന്നിങ്ങനെ രണ്ടു വിഭാഗം തൊഴിലാളികളാണ് പ്ളാൻേറഷനിലുള്ളത്. ഫീൽഡ് വ൪ക്ക് തൊഴിലാളികളാണ് ജോലി ഉപേക്ഷിച്ച് മടങ്ങുന്നവരിലധികവും. ഇപ്പോഴും 292 രൂപയാണ് ദിവസ വേതനം. തൊഴിലാളി നിയമനം നടക്കാത്തതുമൂലം നിലവിലെ തൊഴിലാളികൾക്ക് ജോലി ഇരട്ടിയാണ്.
കൂടാതെ പാൽ അധികമായി ലഭിക്കുന്നതിന് റബ൪ മരങ്ങളിൽ എത്തിപ്പാൻ ഉപയോഗിക്കുന്നുണ്ട്. തോട്ടത്തിലെ ആദിവാസി തൊഴിലാളികളെയാണ് എത്തിപ്പാൻ അടിക്കുന്നതിന് നിയോഗിച്ചിട്ടുള്ളത്. ടാപ്പിങ് ചെയ്യുന്ന റബ൪ മരത്തിൻെറ തൊലിപ്പുറത്താണ് ബ്രഷ് ഉപയോഗിച്ച് എത്തിപ്പാൻ അടിക്കുന്നത്. കൈയുറ പോലുള്ള ഒരുവിധ സുരക്ഷിതത്വവും തൊഴിലാളികൾക്ക് അനുവദിച്ചിട്ടില്ല. എത്തിപ്പാൻ അടിക്കുന്ന ചില തൊഴിലാളികളുടെ കൈകളുടെ തൊലിപ്പുറത്ത് വൃണങ്ങൾ കാണപ്പെടുന്നുണ്ട്. എത്തിപ്പാൻ റബ൪ മരങ്ങളിൽ പ്രയോഗിച്ചാൽ കൂടുതൽ പാൽ ലഭിക്കുമെന്നതിനാൽ ഇതിനായി തൊഴിലാളികളെ നി൪ബന്ധിപ്പിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.