ക്ളീന്‍സിറ്റിയില്‍ മാലിന്യം കുമിയുന്നു
text_fieldsകരിങ്കല്ലത്താണി: ക്ളീൻസിറ്റിയായി പ്രഖ്യാപിച്ച കരിങ്കല്ലത്താണിയിലും പരിസരങ്ങളിലും മാലിന്യം കുമിയുന്നു. താഴെക്കോട് ഗ്രാമപഞ്ചായത്തിൻെറ ക്ളീൻ സിറ്റിപദ്ധതിയിൽ കരിങ്കല്ലത്താണിയെ ക്ളീൻസിറ്റിയായി പ്രഖ്യാപിച്ചിരുന്നു. ആൽത്തറക്കും കരിങ്കല്ലത്താണിക്കുമിടയിൽ മാലിന്യം നിറഞ്ഞിട്ടുണ്ട്. ഇവിടെ വയലിൻെറ സമീപത്താണ് പ്ളാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നത്.
എന്നാൽ, ഇവിടെ മുന്നറിയിപ്പ് ബോ൪ഡോ മറ്റോ സ്ഥാപിച്ചിട്ടില്ല. മാലിന്യം നീക്കുകയും ചെയ്തിട്ടില്ല. കരിങ്കല്ലത്താണിയിലെ തൊടൂകാപ്പിലും മാലിന്യം തള്ളുന്നത് പതിവായിട്ടുണ്ട്. താഴെക്കോട്, തച്ചനാട്ടുകര പഞ്ചായത്തുകളുടെ അതി൪ത്തി പ്രദേശമായ ഇവിടെ മുന്നറിയിപ്പ് ബോ൪ഡ് സ്ഥാപിച്ചിരുന്നു. എന്നാൽ, ഈ ബോ൪ഡ് സാമൂഹ്യവിരുദ്ധ൪ തക൪ത്തിട്ടുണ്ട്.
തൊടൂകാപ്പിൽ അഴുക്ക്ചാൽ നി൪മാണം നടക്കുന്നുണ്ട്. ഈ ചാലിലും മാലിന്യം തള്ളുന്നുണ്ട്. ക്ളീൻസിറ്റിയുടെ ഭാഗമായി കരിങ്കല്ലത്താണിയിലെ വ്യാപാരസ്ഥാപനങ്ങളിൽനിന്നും മറ്റുമുള്ള മാലിന്യം നിക്ഷേപിക്കാനായി പഞ്ചായത്തിൻെറ ആഭിമുഖ്യത്തിൽ കോൺക്രീറ്റ് റിങ്ങുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഇതിലെ മാലന്യവും മതിയായരീതിയിൽ സംസ്കരിക്കുന്നില്ലെന്ന് പരാതിയുണ്ട്.
കരിങ്കല്ലത്താണി അങ്ങാടിയിലെ മാലന്യം സംസ്കരിക്കാൻ ശാശ്വത പരിഹാരം വേണമെന്ന ആവശ്യവുമായി വ്യാപാരികൾ രംഗത്തെത്തിയിരുന്നു. പഞ്ചായത്ത് ഓഫിസിൻെറ തൊട്ട് മുന്നിൽ മാലിന്യം കുമിഞ്ഞിട്ടും അധികൃത൪ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.