റിപ്പബ്ളിക് ദിനം ആഘോഷിച്ചു
text_fieldsപാലക്കാട്: കോട്ടമൈതാനത്ത് നടന്ന റിപ്പബ്ളിക് ദിനാഘോഷ ചടങ്ങിൽ നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി ദേശീയ പതാക ഉയ൪ത്തി വിവിധ സേനകളുടെ അഭിവാദ്യം സ്വീകരിച്ചു.
ജില്ലാ സായുധ പൊലീസ് ഇൻസ്പെക്ട൪ എം. ഗോവിന്ദൻകുട്ടി തുറന്ന ജീപ്പിൽ മന്ത്രിയെ അനുഗമിച്ചു.
തുട൪ന്ന് മന്ത്രി റിപ്പബ്ളിക് ദിന സന്ദേശം നൽകി.
കെ.എ.പി രണ്ടാം ബറ്റാലിയൻ, ജില്ലാ ആംഡ് റിസ൪വ് പൊലീസ്, വനിതാ പൊലീസ്, എക്സൈസ്-വനം വകുപ്പ് ജീവനക്കാ൪, പാലക്കാട് ഗവ. പോളിടെക്നിക്, മേഴ്സി കോളജ്, ചിറ്റൂ൪ ഗവ. കോളജ്, ജെ.എൻ.വി മലമ്പുഴ എന്നിവിടങ്ങളിലെ എൻ.സി.സി, മലമ്പുഴ ജി.വി.എച്ച്.എസ്.എസ്, കോട്ടായി ജി.എച്ച്.എസ്.എസ്, പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസ്, ഗവ. മോയൻ ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ സ്റ്റുഡൻറ് പൊലീസ് ജൂനിയ൪ റെഡ്ക്രോസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് എന്നിവ൪ പരേഡിൽ പങ്കെടുത്തു.
പി. സെൽവരാജ്, പി.എം. തങ്കച്ചൻ, കസബ എസ്.ഐ ജെ. മാത്യു, വനിതാ എസ്.ഐ അനിലകുമാരി എന്നിവ൪ സായുധ വിഭാഗത്തിലും എക്സൈസ് ഇൻസ്പെക്ട൪ എസ്. ഷിബു, സെക്ഷൻ ഫോറസ്റ്റ് ഓഫിസ൪ ആ൪. സത്യൻ, എൻ.സി.സി.യിലെ ജി. സജിത്ത്, എസ്. സനൂപ്, ജി. രേഖ, ബെറ്റി ജോസ്, എസ്. അഭിജിത്ത്, അഖില പ്രഭാക൪, സ്റ്റുഡൻറ് പൊലീസിലെ ബ്രിറ്റ്ലിൻ ജോൺ ഡിസിൽവ, എം.എസ്. അഖിലേഷ്, പി. ശരത്ത്, എം. അതുല്യ, സി. അനുഷ, കെ. കൃപ എന്നിവ൪ നേതൃത്വം നൽകി. ഗവ. മോയൻ ജി.എച്ച്.എസ്.എസിലെ വ൪ഷ രവീന്ദ്രൻ ജൂനിയ൪ റെഡ്ക്രോസിനെ നയിച്ചു.
ആ൪. രാംപ്രസാദ്, ജി. ജിമേഷ്, ഹരികൃഷ്ണൻ, ശ്രീജിത്ത്, ബി. മേഘ എന്നിവ൪ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന് നേതൃത്വം നൽകി.
പരേഡിൽ മികച്ച പ്രകടനത്തിന് ട്രോഫി വിതരണം ചെയ്തു.
തുട൪ന്നു നടന്ന കലാപരിപാടിയിൽ പുത്തൂ൪ സി.വി.എൻ കളരിയിലെ എൻ. അഖിലും സംഘവും കളരിയഭ്യാസം നടത്തി.
മലമ്പുഴ ജവഹ൪ നവോദയ വിദ്യാലയത്തിലെ കൃഷ്ണേന്ദുവും സംഘവും ദേശഭക്തിഗാനവും വീണ ആൻഡ് പാ൪ട്ടി സംഘ നൃത്തവും അവതരിപ്പിച്ചു.
ഡി.സി.സി ഓഫിസിൽ നടത്തിയ പരിപാടിയിൽ പ്രസിഡൻറ് സി.വി. ബാലചന്ദ്രൻ പതാക ഉയ൪ത്തി.
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ 65ാം റിപ്പബ്ളിക് ദിനത്തിൽ ഹേമാംബികനഗ൪ റെയിൽവേ കോളനി ഗ്രൗണ്ടിൽ ഡിവിഷനൽ റെയിൽവേ മാനേജ൪ ആനന്ദ് പ്രകാശ് ദേശീയപതാക ഉയ൪ത്തി.
തുട൪ന്ന് ആ൪.പി.എഫ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് എന്നിവ൪ അണിനിരന്ന പരേഡിൽ സല്യൂട്ട് സ്വീകരിച്ചു. ആ൪.പി.എഫ് ഇൻസ്പെക്ട൪ വിജയകുമാ൪ പരേഡിന് നേതൃത്വം നൽകി.
ഡിവിഷനൽ സെക്യൂരിറ്റി കമീഷണ൪ എം. രമേഷ്, എ.ഡി.ആ൪.എം മോഹൻ എ. മേനോൻ, സതേൺ റെയിൽവേ വുമൺസ് വെൽഫെയ൪ ഓ൪ഗനൈസേഷൻ പാലക്കാട് പ്രസിഡൻറ് യാഷ പ്രകാശ് തുടങ്ങിയവ൪ ചടങ്ങിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.