ഈരാറ്റുപേട്ട പഞ്ചായത്ത് ഗ്രാമസഭകള്‍
text_fieldsഈരാറ്റുപേട്ട: പഞ്ചായത്തിലെ വിവിധ വാ൪ഡുകളിലെ ഗ്രാമസഭകൾ ജനുവരി 29 മുതൽ ഫെബ്രുവരി രണ്ടുവരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
വാ൪ഡ് 11,12 ഗ്രാമസഭകൾ ബുധനാഴ്ച വൈകുന്നേരം മൂന്നിന് യഥാക്രമം ഫൗസിയ ഓഡിറ്റോറിയത്തിലും, മിഫ്ത്വാഹുൽ ഉലൂം മദ്റസയിലും നടത്തും. ഒമ്പതാം വാ൪ഡിൻെറ ഗ്രാമസഭ വ്യാഴാഴ്ച രാവിലെ 11ന് ഫൗസിയ ഓഡിറ്റോറിയത്തിൽ നടക്കും. വെള്ളിയാഴ്ച രാവിലെ 10ന് അൻസാ൪ മസ്ജിദ് മദ്റസയിൽ നാലാം വാ൪ഡ് ഗ്രാമസഭയും, ഹയാത്തുദ്ദീൻ മദ്റസയിൽ വാ൪ഡ് 14 ലെ ഗ്രാമസഭയും ഉച്ചക്ക് രണ്ടിന് 13ാം വാ൪ഡിലെ ഗ്രാമസഭ മുത്താരംകുന്ന് ജബലു റഹ്മ അറബിസ്കൂളിലും, വൈകുന്നേരം മൂന്നിന് എട്ടാം വാ൪ഡിലെ ഗ്രാമസഭ സഫാ ഓഡിറ്റോറിയത്തിലും, ഒന്നാം വാ൪ഡിൻെറ സഭ 88ാം നമ്പ൪ അങ്കണവാടിയിലും ചേരും.
ഒന്നാം തീയതി ശനിയാഴ്ച രാവിലെ 11ന് ആറാം വാ൪ഡ് ഗ്രാമസഭ കാരക്കാട് സ്കൂളിൽ ചേരും. അന്നേ ദിവസംതന്നെ രണ്ടാം വാ൪ഡ് ഗ്രാമസഭ കടുവാമുഴി മുനവ്വിറുൽ ഇസ്ലാം സ്കൂളിൽ ഉച്ചക്ക് രണ്ടിനും വാ൪ഡ് 10 ൻെറ സഭ ഗവ.എൽ.പി.സ്കൂളിൽ വൈകുന്നേരം മൂന്നിനും 15ാം വാ൪ഡിൻെറ ഗ്രാമസഭ തെക്കേക്കര അങ്കണവാടിയിൽ വൈകുന്നേരം മൂന്നിനും നടക്കും.
മൂന്നാം വാ൪ഡ് ഗ്രാമസഭ ഞായറാഴ്ച രാവിലെ 11ന് തോട്ട്മുക്ക് മദ്റസയിലും, ഏഴാം വാ൪ഡിലേത് വൈകുന്നേരം നാലിന് നടക്കൽ ഇസ്ലാമിക് സ്കൂളിലും വാ൪ഡ് 17ലേത് വൈകുന്നേരം മൂന്നിന് സെൻറ് മേരീസ് സ്കൂളിലും നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.