Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightക്രൂരമായ രാഷ്ട്രീയ...

ക്രൂരമായ രാഷ്ട്രീയ കൊല -കോടതി

text_fields
bookmark_border
ക്രൂരമായ രാഷ്ട്രീയ കൊല -കോടതി
cancel

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധത്തിൻെറ പ്രേരണ രാഷ്ട്രീയവിദ്വേഷം തന്നെയാണെന്ന് കോടതി. 11 പ്രതികൾക്ക് ജീവപര്യന്തം തടവ് പ്രഖ്യാപിച്ച് 840 ഖണ്ഡികയുള്ള 420 പേജ് വിധിന്യായത്തിലാണ് പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജി ആ൪. നാരായണ പിഷാരടിയുടെ നിരീക്ഷണം. പ്രതികൾ കുറ്റക്കാരെന്ന് കണ്ടപ്പോൾ തയാറാക്കിയ വിധിന്യായത്തോടൊപ്പം കൂടുതൽ കാര്യങ്ങൾകൂടി പരാമ൪ശിച്ചാണ് അവസാന വിധിന്യായം.
കൊലയിൽ നേരിട്ട് പങ്കെടുത്ത ഒന്നു മുതൽ ഏഴുവരെ പ്രതികൾ ടി.പിയോടുള്ള രാഷ്ട്രീയ വൈരാഗ്യം വള൪ത്തിയവരുടെ കൈകളിലെ ആയുധമാവുകയായിരുന്നുവെന്ന് വിധിന്യായത്തിൻെറ 827ാം ഖണ്ഡികയിൽ പറയുന്നു.
ചോരമരവിപ്പിക്കുന്നതും മുൻകൂട്ടി ആസൂത്രണം ചെയ്തതും ക്രൂരവുമായ കൊലയാണ് നടന്നത്. കൊലക്ക് വ്യക്തിപരമായ ശത്രുത കാരണമായില്ളെന്ന് വ്യക്തമാണ്. കൊല നടന്ന രീതി അങ്ങേയറ്റത്തെ നികൃഷ്ടത വെളിവാക്കുന്നു. മനുഷ്യത്വരഹിതം മാത്രമല്ല, നിഷ്കരുണവും കാട്ടാളത്തവുമാണ് നടന്നത്. ജുഡീഷ്യറിയുടെ മനസ്സാക്ഷിയെ മാത്രമല്ല, മുഴുവൻ സമൂഹ മനസ്സാക്ഷിയെയും ഞെട്ടിക്കുന്നതാണിത് -823ാം ഖണ്ഡികയിൽ കോടതി നിരീക്ഷിക്കുന്നു. ആക്രമണത്തിനും അസഹിഷ്ണുതക്കുമെതിരെ മഹാത്മാ ഗാന്ധിയുടെ വചനങ്ങളോടെയാണ് വിധിന്യായത്തിൻെറ തുടക്കം. അക്രമത്തിനും അഭിപ്രായങ്ങൾ അടിച്ചമ൪ത്തുന്നതിനുമെതിരായ മേൽക്കോടതിയുടെ വിധികളിൽ വന്ന ഉദ്ധരണികളും വിധിന്യായത്തിൻെറ തുടക്കത്തിൽ എടുത്തുചേ൪ത്തിട്ടുണ്ട്. 1988ലെ ജയരാജൻ കേസും 2012ൽ എം.എം. മണിയുടെ കേസിൽ ഹൈകോടതിയുടെ നിരീക്ഷണവും വിധിയിൽ എടുത്തുപറയുന്നു. പ്രതിഷേധം, വിയോജിപ്പ് എന്നിവ അംഗീകരിക്കുന്നത് ജനാധിപത്യത്തിൻെറ നിലനിൽപിന് ആവശ്യമാണ്. സ്വതന്ത്രമായ ചിന്തയും അത് പ്രകടിപ്പിക്കാനുള്ള അവസരം നൽകലും ഭരണഘടനയുടെ കാഴ്ചപ്പാടിൻെറ ആധാരശിലയാണ്. തത്ത്വശാസ്ത്രങ്ങൾ പേശീബലവും ശക്തിയുംകൊണ്ട് അടിച്ചേൽപിക്കാനാവില്ളെന്നും അക്രമവും കിരാതവാഴ്ചയും രാഷ്ട്രീയചിന്തകൾക്ക് ഗുണംചെയ്യില്ളെന്നുമുള്ള മേൽക്കോടതി വിധിയിലെ ഉദ്ധരണികളും വിധിയുടെ തുടക്കത്തിൽ ചേ൪ന്നിട്ടുണ്ട്.
കേസിൽ അന്വേഷണം ഏറക്കുറെ നീതിപൂ൪വമാണ്. പെട്ടെന്ന് കുറ്റപത്രം നൽകുമ്പോഴുള്ള പോരായ്മകളും രാഷ്ട്രീയ അന്തരീക്ഷവും പരിഗണിക്കണം. എന്തെങ്കിലും ഉദാസീനത കേസിൽ വന്നതായി പറയാനാവില്ല. ആ൪.എം.പി-സി.പി.എം പ്രവ൪ത്തക൪ തമ്മിൽ കടുത്ത ശത്രുതയുണ്ടെന്ന് വ്യക്തമാണ്. 2012 ഏപ്രിൽ 20ന് പ്രതി കുഞ്ഞനന്തൻെറ വീട്ടിൽ നടന്ന ഗൂഢാലോചനയും വ്യക്തമാണ്. ആ൪.എം.പി-സി.പി.എം ശത്രുതക്ക് പ്രതിഭാഗം ഹാജരാക്കിയ രേഖകളും തെളിവാണെന്ന് കോടതി കണ്ടത്തെി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story