സ്വദേശികളുടെ പങ്കാളിത്തത്തോടെ പരിശോധന വ്യാപകമാക്കും: തൊഴില്‍ മന്ത്രാലയം
text_fieldsറിയാദ്: അനധികൃത താമസക്കാരെ കണ്ടത്തൊൻ നടന്നുവരുന്ന പരിശോധന സ്വദേശികളുടെ പങ്കാളിത്തത്തോടെ വ്യാപകമാക്കുമെന്ന് തൊഴിൽ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. സാമൂഹിക പരിശോനക്കുള്ള തൊഴിൽ മന്ത്രാലയത്തിൻെറ പുതിയ നിയമം ഉടൻ പുറത്തിറക്കുമെന്ന് മന്ത്രാലയത്തിലെ മുഹമ്മദ് അൽഫാലിഹ് പറഞ്ഞു.
അനധികൃതമായി രാജ്യത്ത് തങ്ങുന്ന വിദേശികളെക്കുറിച്ച് സ്വദേശികൾ അധികൃത൪ക്ക് വിവരം നൽകുന്ന രീതിയാണ് സാമൂഹിക പരിശോധനയിലൂടെ തൊഴിൽ മന്ത്രാലയം ലക്ഷ്യമാക്കുന്നത്. വേതന രഹിതമായി സ്വദേശികൾ നി൪വഹിക്കുന്ന ഈ സേവനത്തിൻെറ ഭാഗമായി നിയമ വിരുദ്ധമായി രാജ്യത്ത് പ്രവ൪ത്തിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ചും തൊഴിൽ മന്ത്രാലയത്തിന് വിവരം നൽകാവുന്നതാണ്.
മന്ത്രാലയത്തിൽ നേരിട്ട് വിളിച്ചോ ഇമെയിൽ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് സംവിധാനം ഉപയോഗപ്പെടുത്തിയോ മന്ത്രാലയത്തിന് വിവരം നൽകാവുന്നതാണ്. പുതിയ സംവിധാനം രണ്ടാഴ്ചക്കകം നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഹമ്മദ് അൽഫാലിഹ് കൂട്ടിച്ചേ൪ത്തു.
രാജ്യത്തെ എല്ലാ തട്ടിലുള്ള ജനങ്ങളും മന്ത്രാലയത്തിൻെറ സംരംഭങ്ങളോട് സഹകരിക്കണമെന്നും ദൃശ്യ, ശ്രാവ്യ മാധ്യമങ്ങൾ തങ്ങളുടെ ഉത്തരവാദിത്തം നി൪വഹിക്കണമെന്നും മന്ത്രാലയ വക്താവ് അഭ്യ൪ഥിച്ചു. സ്വദേശികളുടെ സഹകരണത്തോട് കൂടിയാണ് ആഭ്യന്തര, തൊഴിൽ മന്ത്രാലയങ്ങൾ നടത്തിവരുന്ന പരിശോധന വൻ വിജയമാക്കാൻ സാധിച്ചത്. അനധികൃതമായി രാജ്യത്ത് തങ്ങുന്ന അവസാനത്തെ വ്യക്തിയെയും സ്വദേശത്തേക്ക് തിരിച്ചയക്കുന്നത് വരെ ദൗത്യം തുടരുമെന്നും തൊഴിൽ മന്ത്രാലയം ആവ൪ത്തിച്ച് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.