കീച്ചേരി തിരുക്കുടുംബ ദേവാലയത്തില്‍ ദര്‍ശനതിരുനാള്‍
text_fieldsകൊച്ചി: കാഞ്ഞിരമറ്റം കീച്ചേരി തിരുക്കുടുംബ ദേവാലയത്തിൽ ദ൪ശന തിരുനാളും വി. സെബസ്ത്യാനോസിൻെറ തിരുനാളും ആരംഭിച്ചു. ഫെബ്രുവരി 10ന് സമാപിക്കും. തിരുനാളിൻെറ ഭാഗമായി ഫാ. സെബാസ്റ്റ്യൻ ചണ്ണാപ്പിള്ളിയും സംഘവും നയിക്കുന്ന നവീകരണ ധ്യാനം 30ന് അവസാനിക്കും.അഞ്ചുവരെ ദിവസവും വൈകുന്നേരം 5.30ന് കു൪ബാനയും നൊവേനയും നടക്കും. ഫെബ്രുവരി ആറിനാണ് കൊടിയേറ്റ്. അന്നുരാവിലെ ഏഴിന് മാത നഗ൪ വേളാങ്കണ്ണി മാത പള്ളിയിലെ ഫാ. ജോസഫ് കുഞ്ചരത്തിൻെറ കാ൪മികത്വത്തിൽ ദിവ്യബലി. വൈകുന്നേരം 5.30ന് ദിവ്യകാരുണ്യ പ്രക്ഷിണം, ദിവ്യകാരുണ്യ സന്ദേശം, സമാപന ആശീ൪വാദം. തുട൪ന്ന് തൃപ്പൂണിത്തുറ സെൻറ് മേരീസ് ഫൊറോന വികാരി ഫാ. വ൪ഗീസ് കാട്ടുപറമ്പിലിൻെറ കാ൪മികത്വത്തിൽ പ്രതിഷ്ഠയും കൊടിയേറ്റും. ഏഴിന് ദിവ്യബലിയും പ്രസുദേന്തി തെരഞ്ഞെടുപ്പും. വൈകുന്നേരം 5.30ന് പ്രസുദേന്തി വാഴ്ച, ദിവ്യബലി എന്നിവ മഞ്ഞപ്ര ഹോളിക്രോസ് ച൪ച്ചിലെ ഫാ. ആൻറണി വട്ടപറമ്പിലിൻെറ കാ൪മികത്വത്തിൽ നടക്കും. ഫെബ്രുവരി എട്ടിനാണ് വിശുദ്ധ സെബസ്ത്യാനോസിൻെറ തിരുനാൾ. എട്ടിന് തിരുനാൾ. രാവിലെ ഏഴിന് ദിവ്യബലിക്കുശേഷം 10ന് പാട്ടുകു൪ബാന. ആനപ്പാറ ആശ്രമത്തിലെ ഫാ. സാഞ്ചസ് കൊച്ചുപറമ്പിൽ കാ൪മികത്വം വഹിക്കും. ആലുവ മംഗലപ്പുഴ സെമിനാരിയിലെ പ്രഫ. ഫാ. ഡോ. ജോയ്സ് കൈതക്കോട്ടിൽ സംസാരിക്കും. വൈകുന്നേരം മിമിക്സ്, ഡാൻസ്, മ്യൂസിക് സൂപ്പ൪ മെഗാ ഷോ. ഫെബ്രുവരി 10ന് ഓ൪മദിനമായി ആചരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.