ടി.പി. വധം: കൊന്നവരേക്കാള്‍ ശിക്ഷ കൊല്ലിച്ചവര്‍ക്ക്
text_fieldsകോഴിക്കോട്: കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ കൊന്നവരേക്കാൾ കോടതി ശിക്ഷ വിധിച്ചത് കൊല്ലിച്ചവ൪ക്ക്. കൊലയാളി സംഘത്തിലെ ഏഴുപേ൪ക്കും ജീവപര്യന്തം കഠിനതടവും 50,000 രൂപ വീതം പിഴയുമാണ് ശിക്ഷയെങ്കിൽ ഇതേ ജീവപര്യന്തം ലഭിച്ച കെ.സി. രാമചന്ദ്രൻ, പി.കെ. കുഞ്ഞനന്തൻ, ട്രൗസ൪ മനോജൻ എന്നീ സി.പി.എം നേതാക്കളുടെ പിഴ തുക ലക്ഷം രൂപ വീതമായി ഉയ൪ന്നു. കൊലയാളി സംഘാംഗങ്ങൾ പിഴത്തുക അടച്ചില്ളെങ്കിൽ ഓരോ വ൪ഷം കഠിനതടവുകൂടി അനുഭവിക്കണം.
പി.കെ. കുഞ്ഞനന്തനടക്കം മൂന്നു ഗൂഢാലോചനക്കാ൪ പിഴ അടക്കാത്തപക്ഷം രണ്ടു വ൪ഷമാണ് അധിക കഠിനതടവ്. വധ ഗൂഢാലോചനയിൽ ഗൂഢാലോചനക്കാ൪ക്ക് ജീവപര്യന്തവും പിഴയും മുമ്പു പല കോടതികളും വിധിച്ചിട്ടുണ്ട്. എന്നാൽ, ഒരു രാഷ്ട്രീയ കൊലപാതക കേസിൽ ഇത്ര കഠിന ശിക്ഷ ആദ്യത്തേതാണെന്ന് പൊലീസ് പറയുന്നു. രാഷ്ട്രീയ ഗൂഢാലോചനക്കാ൪ക്കുള്ള താക്കീതും ശക്തമായ സന്ദേശവുമായി ഈ വിധിയെ പൊലീസ് വിലയിരുത്തുന്നു.
പി.കെ. കുഞ്ഞനന്തൻ, കെ.സി. രാമചന്ദ്രൻ, ട്രൗസ൪ മനോജൻ എന്നീ സി.പി.എം നേതാക്കൾക്കെതിരെ ചുമത്തിയ കുറ്റം കൊലപാതക ഗൂഢാലോചന മാത്രമാണ്. ഈ ഒരേയൊരു കുറ്റത്തിന് ജീവപര്യന്തവും ലക്ഷം രൂപവീതം പിഴയും വിധിച്ച കോടതി, പ്രതികൾ ചന്ദ്രശേഖരൻെറ കൊലയിലേക്ക് നയിച്ച ഗൂഢാലോചന നടത്തിയതായി കണ്ടത്തെി. സി.പി.എം അനുഭാവികൂടിയായ 18ാം പ്രതി വാഴപ്പടച്ചി റഫീഖിനെതിരെയും പൊലീസ് കൊലപാതക ഗൂഢാലോചനാ കുറ്റം ചുമത്തിയെങ്കിലും 109ാം വകുപ്പനുസരിച്ച് വധ പ്രേരണാകുറ്റത്തിനാണ് വായപ്പടച്ചിക്ക് ജീവപര്യന്തം കഠിന തടവും ലക്ഷം രൂപ പിഴയും വിധിച്ചത്.
എട്ടാം പ്രതിയായ വടകര കുന്നുമ്മക്കര സി.പി.എം ലോക്കൽ കമ്മിറ്റിയംഗം കെ.സി. രാമചന്ദ്രൻ ഗൂഢാലോചനയിൽ മുഖ്യപങ്കാളിയാണെന്നാണ് പ്രോസിക്യൂഷൻ കേസ്. 2012ൽ ഓ൪ക്കാട്ടേരിയിൽ നടന്ന ഗൂഢാലോചനയിലും ഏപ്രിൽ 10ന് ചൊക്ളിയിലെ സമീറ ക്വാ൪ട്ടേഴ്സിലും ഏപ്രിൽ 20ന് പാനൂ൪ പാറാട്ടെ പി.കെ. കുഞ്ഞനന്തൻെറ വീട്ടിലും ഗൂഢാലോചന നടത്തിയെന്നാണ് രാമചന്ദ്രനെതിരായ കേസ്. ടി.പിയെ വധിക്കാൻ കൊലയാളിസംഘത്തിന് 1,11,500 രൂപ കൈമാറി, ദൗത്യത്തിന് മാത്രമായി ഒരു സിംകാ൪ഡും ഫോണും ഉപയോഗിച്ച് രണ്ടുതവണ ടി.പിയെ കൊലയാളിസംഘത്തിന് കാണിച്ചുകൊടുത്തു തുടങ്ങിയ കുറ്റങ്ങളും രാമചന്ദ്രനെതിരെ ചുമത്തി. എന്നാൽ, ഗൂഢാലോചനയിൽ കുഞ്ഞനന്തൻെറ പാറാട്ടെ വസതിയിൽ നടന്ന ഗൂഢാലോചന മാത്രമാണ് കോടതി പരിഗണിച്ചത്.
13ാം പ്രതിയായ പി.കെ. കുഞ്ഞനന്തൻ സി.പി.എം പാനൂ൪ ഏരിയ കമ്മിറ്റിയംഗമാണ്. കണ്ണൂരിലെ നിരവധി രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ചുക്കാൻ പിടിച്ച ഇയാൾ കെ.സി. രാമചന്ദ്രൻെറ ആവശ്യത്തെ തുട൪ന്ന് ഉന്നത നേതൃത്വത്തിൻെറ അനുമതിയോടെ ടി.പി വധദൗത്യം ഏറ്റെടുത്തെന്നാണ് കേസ്. എം.സി. അനൂപ് ഉൾപ്പെടുന്ന സംഘത്തെ നിയോഗിച്ച കുഞ്ഞനന്തനാണ് മുംബൈയിൽനിന്ന് ടി.കെ. രജീഷിനെ വിളിച്ചുവരുത്താൻ നി൪ദേശം നൽകിയത്.
13ാം പ്രതിയായ ട്രൗസ൪ മനോജൻ പാനൂരിനടുത്ത കടുങ്ങാംപൊയിലിൽ സി.പി.എമ്മിൻെറ മുൻ ബ്രാഞ്ച് സെക്രട്ടറിയാണ്. കൊലപാതകം ഉൾപ്പെടെ നാലു കേസുകളിൽ പ്രതിയായ ട്രൗസ൪ മനോജൻ 2012 മേയ് 17നാണ് അറസ്റ്റിലായത്.
120ാം വകുപ്പുപ്രകാരം പൊലീസ് ചാ൪ജ് ചെയ്ത ഗൂഢാലോചനാ കേസിൽ മൂവ൪ക്കുമൊപ്പം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി. മോഹനൻ മാസ്റ്റ൪, ഒഞ്ചിയം ഏരിയ കമ്മിറ്റിംഗം കെ.കെ. കൃഷ്ണൻ, കുന്നോത്ത് പറമ്പ് ലോക്കൽ കമ്മിറ്റിയംഗം കെ.കെ. കൃഷ്ണൻ, കുന്നോത്ത് പറമ്പ് ലോക്കൽ കമ്മിറ്റിയംഗം ജ്യോതിബാബു, എൻ.ജി.ഒ യൂനിയൻ സംസ്ഥാന നേതാവ് സി.എച്ച്. അശോകൻ എന്നിവരെയും പ്രതിചേ൪ത്തിരുന്നു. ഇവരിൽ സി.എച്ച്. അശോകൻ രോഗബാധിതനായി വിചാരണക്കിടെ മരിച്ചു. പി. മോഹനൻ, കെ.കെ. കൃഷ്ണൻ, ജ്യോതി ബാബു എന്നിവരെ കുറ്റക്കാരല്ളെന്ന് കണ്ട് കോടതി വിട്ടയക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.