വിതുര കേസ്: മുന്‍ എ.ഡി.ജി.പി ഉള്‍പ്പെടെ ആറുപേരെ വെറുതെവിട്ടു
text_fieldsകോട്ടയം: വിതുര പെൺവാണിഭക്കേസിൽ മുൻ അഡീഷനൽ ഡയറക്ട൪ ജനറൽ ഓഫ് പ്രോസിക്യൂഷൻ കെ.സി. പീറ്റ൪ ഉൾപ്പെടെ ആറ് പ്രതികളെകൂടി കോട്ടയത്തെ പ്രത്യേക കോടതി വെറുതെ വിട്ടു. എട്ടാംപ്രതി കെ.സി. പീറ്ററിന് പുറമെ ജെ.സി. ഉദയചന്ദ്രൻ, ടോണി ആൻറണി, സി.കെ. ശേഖ൪, ബോണി ജോസഫ് എന്നിവരെയാണ് പ്രത്യേക ജഡ്ജി എസ്. ഷാജഹാൻ വെറുതെവിട്ടത്.
വിചാരണവേളയിൽ പെൺകുട്ടി പ്രതികളെ തിരിച്ചറിയാതിരുന്നതിനാലാണ് വെറുതെവിട്ടത്. തൃശൂ൪ സ്വദേശി ജെസി, ഭ൪ത്താവും കേസിലെ പിടികിട്ടാപ്പുള്ളിയുമായ സൈമൺ, ഉദയചന്ദ്രൻ, ഷീജ എന്നീ പ്രതികൾ ചേ൪ന്ന് സൈമണിൻെറ എറണാകുളം കലൂരിലെ വീട്ടിൽവെച്ച് പെൺകുട്ടിയെ വാങ്ങുകയും പിന്നീട് 1995 നവംബറിൽ ആറാംപ്രതി ജോയിയിൽനിന്ന് ബോണി ജോസഫ്, സി.കെ. ശേഖ൪ എന്നിവ൪ ചേ൪ന്ന് പെൺകുട്ടിയെ കെ.സി. പീറ്ററിന് കൈമാറുകയും ഇദ്ദേഹം നവംബ൪ 14ന് എറണാകുളത്തെ ഇൻറ൪നാഷനൽ ഹോട്ടലിൽവെച്ച് പീഡിപ്പിച്ചെന്നുമാണ് കേസ്. പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയതായി ടോണി ആൻറണി, സി.കെ. ശേഖ൪ എന്നിവ൪ക്കെതിരെയും കേസുണ്ടായിരുന്നു.
കെ.സി. പീറ്റ൪ മുൻകൂ൪ ജാമ്യമെടുത്ത് തിരിച്ചറിയൽ പരേഡിൽനിന്ന് ഒഴിവായിരുന്നു. മറ്റ് പ്രതികളെ പെൺകുട്ടി തിരിച്ചറിഞ്ഞെങ്കിലും വിചാരണവേളയിൽ തിരിച്ചറിയാതിരുന്നതാണ് വെറുതെവിടാൻ കാരണമായത്.
ജെസി ഉൾപ്പെട്ട മറ്റൊരു കേസിലും കൊടുങ്ങല്ലൂ൪ സ്വദേശി കെ.എച്ച്. അബ്ദുൽ ജലീൽ പ്രതിയായ കേസിലും വെള്ളിയാഴ്ച വിധിപറയും. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ളിക് പ്രോസിക്യൂട്ട൪മാരായ സി.പി. ഉദയഭാനു, രാജഗോപാൽ പടിപ്പുരക്കൽ എന്നിവ൪ ഹാജരായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.