വീണ്ടും പരാജയം; ന്യൂസിലാന്‍്റ് പരമ്പര തൂത്തുവാരി
text_fieldsവെല്ലിങ്ടൺ: പരമ്പരയിലെ ആശ്വാസജയമെന്ന ഇന്ത്യയുടെ ഏക പ്രതീക്ഷയും അസ്ഥാനത്തായി. അവസാന ഏകദിനത്തിൽ 87 റൺസിന് ഇന്ത്യയെ തക൪ത്തെറിഞ്ഞ ന്യൂസിലൻഡ് 4-0ത്തിനാണ് അവരുടെ സമീപകാലത്തെ മികച്ച പരമ്പര വിജയങ്ങളിലൊന്ന് ആഘോഷിച്ചത്. മൂന്നാം ഏകദിനത്തിൽ സമനില നേടാനായത് മാത്രമാണ് പരമ്പരയിൽ സന്ദ൪ശകരുടെ ആകെ നേട്ടം. തുട൪ച്ചയായി രണ്ടാം സെഞ്ച്വറി നേടിയ റോസ് ടെയ്ലറുടെ (102) കരുത്തിൽ, ആദ്യബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 303 റൺസെടുത്തു.
എന്നാൽ, മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ ഇന്നിങ്സ് 49.4 ഓവറിൽ 216 റൺസിൽ അവസാനിച്ചു. ഇന്ത്യൻ നിരയിൽ വിരാട് കോഹ്്ലി (82), ക്യാപ്റ്റൻ ധോണി (47) എന്നിവരെ ഒഴിച്ചുനി൪ത്തിയാൽ കാര്യമായ ചെറുത്തുനിൽപുകളുണ്ടായില്ല. നാല് വിക്കറ്റ് നേട്ടത്തോടെ അരങ്ങേറ്റ മത്സരം ഗംഭീരമാക്കിയ മാറ്റ് ഹെൻറിയുടെ തക൪പ്പൻ ബൗളിങ്ങാണ് ഇന്ത്യൻ ബാറ്റിങ്ങിൻെറ നട്ടെല്ളൊടിച്ചത്. കെയ്ൽ മിൽസ്, കെയ്ൻ വില്യംസൻ എന്നിവ൪ രണ്ടുവീതം വിക്കറ്റുകൾ നേടി മികച്ച പിന്തുണ നൽകി.
മികച്ചൊരു ടോട്ടൽ പിന്തുടരാനാവുന്ന വിധത്തിലായിരുന്നില്ല ഇന്ത്യയുടെ ഓപണിങ്. താളം കണ്ടത്തൊൻ വിഷമിച്ച രോഹിത് ശ൪മയെ (4) മിൽസ് വീഴ്ത്തിയതിന് പിന്നാലെ ഹെൻറിക്ക് വിക്കറ്റ് നൽകി ശിഖ൪ ധവാനും (9) മടങ്ങിയത് സന്ദ൪ശക൪ക്ക് തിരിച്ചടിയായി. വിരാട് കോഹ്്ലി മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞെങ്കിലും മറുവശത്ത് ഇന്ത്യൻ വിക്കറ്റുകൾ നിലംപതിച്ചുകൊണ്ടിരുന്നു. അജിൻക്യ രഹാനെ (2) പെട്ടെന്ന് മടങ്ങിയപ്പോൾ അമ്പാട്ടി റയിഡുവിൻെറ സംഭാവന 20 റൺസിലൊതുങ്ങി.
അഞ്ചാം വിക്കറ്റിൽ കോഹ്ലിയും ധോണിയും ചേ൪ന്നുള്ള 67 റൺസ് കൂട്ടുകെട്ടിൽ ഇന്ത്യ രക്ഷപ്പെടുമെന്ന് കരുതി. എന്നാൽ, എതിരാളികൾ ബൗളിങ്ങിൽ കൂടുതൽ കണിശമായതോടെ അവരും പരാജയം സമ്മതിച്ചു. അശ്വിനും (7) രവീന്ദ്ര ജദേജയും (5) നിലയുറപ്പിക്കും മുമ്പേ മടങ്ങി. ഭുവനേശ്വ൪ കുമാ൪ (20), വരുൺ ആരോൺ (0) എന്നിവരാണ് ഒടുവിൽ പുറത്തായത്. 14 റൺസുമായി മുഹമ്മദ് ഷമി പുറത്താകാതെനിന്നു.
ഓപണ൪മാരായ ഗുപ്റ്റിലും (16) ജെസി റെയ്ഡറും (17) എളുപ്പം മടങ്ങിയെങ്കിലും മൂന്നാം വിക്കറ്റിൽ കെയ്ൽ വില്യംസിനൊപ്പം (88) ചേ൪ന്ന റോസ് ടെയ്ലറാണ് ആതിഥേയരുടെ ഇന്നിങ്സിന് അടിത്തറയിട്ടത്. 152 റൺസാണ് ഈ കൂട്ടുകെട്ടിൽ പിറന്നത്.
സെഞ്ച്വറി നേടിയ ടെയ്ല൪ തന്നെയാണ് കളിയിലെ കേമൻ. ക്യാപ്റ്റൻ ബ്രണ്ടൻ മക്കല്ലം 23 റൺസെടുത്തു. നീഷാം (34), റോഞ്ചി (11) എന്നിവ൪ പുറത്താകാതെനിന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.