കാളവണ്ടിക്കും കടന്നുപോകാനാവാതെ മണാശ്ശേരി-കൂളിമാട് റോഡ്
text_fieldsകോഴിക്കോട്: ത൪ക്കങ്ങളും കൂട്ടലും കിഴിക്കലും വടംവലികളും കഴിഞ്ഞ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുമ്പോഴെങ്കിലും ശനിദശ മാറുമെന്നു കരുതിയ റോഡ് എല്ലാം കഴിഞ്ഞിട്ടും പഴയപടിയിൽ. റോഡെന്ന് പേരിന് പറയാമെങ്കിലും അതിൻെറ സൂചനകൾ അവിടെയും ഇവിടെയും മാത്രം. കല്ലുകൾ ഇളകിയ റോഡിൽ കാളവണ്ടി യാത്രപോലും അസാധ്യം.
ജില്ലാ പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും തമ്മിൽ കാലങ്ങളായി തുട൪ന്ന ശീതസമരത്തിൻെറ ഇരയായ മണാശ്ശേരി-കൂളിമാട് റോഡിനാണ് ഈ അധോഗതി. പൊറ്റശ്ശേരി ഭാഗത്ത് പാ൪ശ്വഭിത്തി കെട്ടിയ 300 മീറ്റ൪ സ്ഥലത്ത് റോഡ് തന്നെ ഇല്ലാത്ത അവസ്ഥയാണ്. മുമ്പ് റോഡ് അറ്റകുറ്റപ്പണിക്കെന്ന പേരിൽ റോഡിൽ പാകിയ കരിങ്കൽ കഷ്ണങ്ങൾ ഇളകിത്തെറിച്ച് ഈ ഭാഗത്ത് കാൽനടയാത്ര പോലും അസാധ്യമായിരിക്കുന്നു.
എം.എ.എം.ഒ കോളജ്, കെ.എം.സി.ടി മെഡിക്കൽ കോളജ്, ചേന്ദമംഗലൂ൪ ഹയ൪ സെക്കൻഡറി സ്കൂൾ, സുന്നിയ്യ അറബിക് കോളജ്, എം.കെ.എച്ച്.എം.എം.ഒ ഹയ൪ സെക്കൻഡറി സ്കൂൾ തുടങ്ങി ഡസനിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ ഭാഗത്ത് പ്രവ൪ത്തിക്കുന്നുണ്ട്. നിരവധി ബസുകൾ സ൪വീസ് നടത്തുന്ന റോഡ് ഈഅവസ്ഥയിലായിട്ട് ഏറെക്കാലമായി. ജില്ലാ പഞ്ചായത്തിൻെറ കീഴിലായിരുന്ന റോഡ് സ൪ക്കാ൪ ഉത്തരവുപ്രകാരം പി.ഡബ്ള്യു.ഡിക്ക് കൈമാറിയത് കഴിഞ്ഞ വ൪ഷമാണ്. എന്നാൽ, ജില്ലാ പഞ്ചായത്ത് നടത്തിയ പ്രവൃത്തികളുടെ ബില്ല് അടച്ചശേഷമേ റോഡ് ഏറ്റെടുക്കൂ എന്ന നിലപാടാണ് പി.ഡബ്ള്യു.ഡി അധികൃത൪ സ്വീകരിച്ചത്. ഇതുകാരണം റോഡ് നാഥനില്ലാതെ കിടന്നു. തങ്ങളുടെതല്ലെന്ന് ജില്ലാ പഞ്ചായത്ത് വ്യക്തമാക്കിയപ്പോൾ ഏറ്റെടുക്കൽ നടപടി പൂ൪ത്തിയായിട്ടില്ലെന്നായിരുന്നു പി.ഡബ്ള്യു.ഡിയുടെ വിശദീകരണം. ജില്ലാ പഞ്ചായത്ത് നടത്തിയ പൊറ്റശ്ശേരി വയൽഭാഗത്തെ റോഡിൻെറ പാ൪ശ്വഭിത്തി കെട്ടലും ഉയരംകൂട്ടലും എങ്ങുമെത്താതെ കിടന്നു. പഴയ റോഡിൻെറ ബാധ്യതകൾ ജില്ലാ പഞ്ചായത്ത് പരിഹരിച്ചതോടെ മാസങ്ങൾക്കുമുമ്പ് റോഡ് പി.ഡബ്ള്യു.ഡി ഏറ്റെടുത്തെങ്കിലും പുനരുദ്ധാരണ ജോലി ഇനിയും തുടങ്ങിയിട്ടില്ല. പൊറ്റശ്ശേരി വയൽ ഭാഗത്തെ റീടാറിങ്ങിനും നടപടിയായിട്ടില്ല. പ്രവൃത്തികൾ എന്ന് തുടങ്ങുമെന്നതിന് പി.ഡബ്ള്യു.ഡി അധികാരികൾക്ക് വ്യക്തമായ മറുപടിയില്ല. താമസിയാതെ ടെൻഡ൪ ചെയ്യാൻ ശ്രമിക്കാമെന്നതല്ലാതെ ടെൻഡ൪ എന്നുണ്ടാകുമെന്ന് എക്സിക്യൂട്ടിവ് എൻജിനീയ൪ എൻ.വി. ഹബീബ് പറയാൻ കൂട്ടാക്കിയില്ല. കാൽനടപോലും ദുഷ്കരമായി മാറിയ ഈ റോഡിൻെറ ദുരവസ്ഥയും ജനങ്ങളുടെ ബുദ്ധിമുട്ടുമൊന്നും പി.ഡബ്ള്യു.ഡി അധികാരികളുടെ കണ്ണുതുറപ്പിച്ചിട്ടില്ല.മണാശ്ശേരി-കൂളിമാട് റോഡിൻെറ പൊട്ടിപ്പൊളിഞ്ഞതും കല്ലും കുഴിയും നിറഞ്ഞതുമായ ഭാഗം റിപ്പയ൪ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എം.എ.എം.ഒ കോളജ് പ്രിൻസിപ്പൽ എ.പി. അബ്ദുറഹിമാനും പി.ടി.എ പ്രസിഡൻറ് റസാഖ് കൊടിയത്തൂരും ചീഫ് എൻജിനീയ൪, സൂപ്രണ്ടിങ് എൻജിനീയ൪, എക്സിക്യൂട്ടിവ് എൻജിനീയ൪ എന്നിവ൪ക്ക് നിവേദനം നൽകി.
റോഡിൻെറ ദുരവസ്ഥ കാരണം ഈ ഭാഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾ ഏറെ കഷ്ടപ്പെടുകയാണെന്നുംനിവേദനത്തിൽ ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.