തായ് ലന്‍ഡ് തെരഞ്ഞെടുപ്പ് നിര്‍ണായകം
text_fieldsബാങ്കോക്: പ്രതിപക്ഷത്തിൻെറ പ്രതിഷേധത്തിനിടെ തായ്ലൻഡിൽ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ രാജ്യത്തെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമാവില്ളെങ്കിലും നി൪ണായക സംഭവമാണെന്ന് ബാങ്കോക് ആസ്ഥാനമായി പ്രവ൪ത്തിക്കുന്ന രാഷ്ട്രീയ നിരീക്ഷകൻ ലാറി ജഗാൻ പറയുന്നു.
തെരഞ്ഞെടുപ്പിന് ശേഷം ദേശീയ ച൪ച്ചകളും രാഷ്ട്രീയ പരിഷ്കാരവുമുണ്ടാവുകയാണെങ്കിൽ പ്രക്ഷുബ്ധമായ തായ്ലൻഡിനെ അൽപമെങ്കിലും ശാന്തമാക്കാൻ കഴിയുമെന്നാണ് തൻെറ പ്രതീക്ഷയെന്ന് സ്വതന്ത്ര മാധ്യമപ്രവ൪ത്തകൻ കൂടിയായ ജഗാൻ അൽജസീറയോട് പറഞ്ഞു.
പ്രധാനമന്ത്രി യിങ്ഗ്ളക് ഷിനാവത്ര രാജിവെച്ച് ഭരണം ജനകീയ സമിതിയെ ഏൽപിക്കണമെന്നാണ് രാജാവിനെ അനുകൂലിക്കുന്ന പ്രതിപക്ഷത്തിൻെറ ആവശ്യം. എന്നാൽ, ഗ്രാമീണമേഖലയിൽ ഗണ്യമായ സ്വാധീനമുള്ള ഷിനാവത്ര വിജയിക്കുമെന്നാണ് കണക്കുകൂട്ടൽ.
ഇരു വിഭാഗത്തിലും പെടാത്ത നല്ളൊരു വിഭാഗം രാജ്യത്തുണ്ടെന്ന് ജഗാൻ ചൂണ്ടിക്കാട്ടി. അവരുടെ കൂടി പങ്കാളിത്തമുള്ള തെരഞ്ഞെടുപ്പിൽ ആര് വിജയിച്ചാലും രാഷ്ട്രീയ യാഥാ൪ഥ്യം മനസ്സിലാക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പുല൪ത്തുന്നു. തെരഞ്ഞെടുപ്പിൽ അക്രമങ്ങൾ ഉണ്ടായെങ്കിലും താരതമ്യേന ശാന്തമായിരുന്നു എന്നത് ശുഭോദ൪ക്കമാണെന്നും ജഗാൻ കരുതുന്നു. മൂന്ന് മാസം മുമ്പ് തുടങ്ങിയ പ്രക്ഷോഭം അവസാനിപ്പിക്കാൻ പുതിയ സ൪ക്കാറിന് കഴിയട്ടേയെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.