സൂറിച് ചെസ്: ആനന്ദിന് സമനില
text_fieldsസൂറിച്: തുടരൻ തോൽവികൾക്കൊടുവിൽ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദിന് സമനില. മൂന്നാം റൗണ്ടിൽ ഇറ്റലിയുടെ ഫാബിയാനോ കറൗനയെ സമനിലയിൽ തളച്ചാണ് സൂറിച് ചെസ് ചാലഞ്ചിൽ ആദ്യ പോയൻറ് സ്വന്തമാക്കിയത്. അഞ്ചുതവണ ലോകചാമ്പ്യനായ ആനന്ദ് ആദ്യ മത്സരത്തിൽ ലെവോൺ അരോണിയനോടും രണ്ടാം മത്സരത്തിൽ ഹികാരു നകാമുറയോടും തോറ്റിരുന്നു. അതേസമയം, ലോകചാമ്പ്യൻ മാഗ്നസ് കാൾസൻ നകാമുറുവിനോട് തോൽവിയുടെ വക്കിൽനിന്ന് തിരിച്ചത്തെി വിജയം പിടിച്ചു.
രണ്ട് ജയവും ഒരു സമനിലയുമായി അഞ്ച് പോയൻേറാടെ കാൾസനാണ് മുന്നിൽ. മറ്റൊരു മത്സരത്തിൽ അ൪മേനിയയുടെ അരോണിയൻ ഇസ്രായേലിൻെറ ബോറിസ് ഗെൽഫാൻഡുമായി സമനിലയിൽ പിരിഞ്ഞു. അരോണിയന് നാലും നകാമുറക്ക് മൂന്നും പോയൻറാണുള്ളത്.
കറുത്ത കരുക്കളിൽ സ്ളാവ് ഡിഫൻസിലായിരുന്നു ആനന്ദിൻെറ തുടക്കം. പകുതിവരെ മുൻതൂക്കം ഇറ്റാലിയൻ താരത്തിനായിരുന്നെങ്കിലും കാലാളിനെ ബലികൊടുത്ത് ആനന്ദ് മത്സരത്തിൽ തിരിച്ചത്തെി സമനില പിടിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.