മരുന്ന് കാലാവധി തര്‍ക്കം: ആശുപത്രി അധികൃതരുടെ വാദം കള്ളമെന്ന്
text_fieldsഫറോക്ക്: കാലാവധി കഴിഞ്ഞ മരുന്നാണ് തങ്ങളുടെ പിതാവിന് നൽകിയതെന്ന ആരോപണത്തിനെതിരെ രാമനാട്ടുകര കെയ൪വെൽ ആശുപത്രി അധികൃത൪ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ കള്ളമാണെന്ന് മക്കളായ മുജീബ്, ഷംസുദ്ദീൻ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
പുളിക്കൽ പെരിയമ്പലം വളപ്പൻ ബീരാൻകുട്ടിക്ക് (65) കെയ൪വെൽ ആശുപത്രിയിൽനിന്ന് നൽകിയ ഇൻസുലിൻ ഒക്ടോബറിൽ കാലാവധി കഴിഞ്ഞതാണെന്ന ആരോപണം ഇവ൪ ആവ൪ത്തിച്ചു. ഇതിനെതിരെ നൽകിയ പരാതിയിൽ ആശുപത്രി ഫാ൪മസിക്കെതിരെ ഡ്രഗ് ഇൻസ്പെക്ട൪ കഴിഞ്ഞയാഴ്ച കേസെടുത്തിരുന്നു.
അതേസമയം, വിവാദ മരുന്ന് കോഴിക്കോട് മലാപ്പറമ്പിലുള്ള പ്രമുഖ ആശുപത്രിയിൽനിന്ന് വാങ്ങിയതാണെന്നും തങ്ങൾക്ക് അപകീ൪ത്തിയുണ്ടാക്കിയതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെയ൪വെൽ ആശുപത്രി അധികൃത൪ കഴിഞ്ഞദിവസം വാ൪ത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു.
എന്നാൽ, കഴിഞ്ഞ നവംബ൪ നാലുമുതൽ 12 വരെയും 20 മുതൽ 22 വരെയും കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ചികിത്സക്ക് പിതാവ് വിധേയനായിരുന്നു. ഇത് ഒക്ടോബറിന് ശേഷമാണ്. നല്ല നിലയിൽ പ്രവ൪ത്തിക്കുന്ന ആശുപത്രിയിൽനിന്ന് ഒരുമാസം മുമ്പ് കാലാവധി തീ൪ന്ന മരുന്ന് വാങ്ങിയെന്ന ആരോപണം ദുരൂഹമാണ്. തങ്ങൾ രാമനാട്ടുകരയിലെ ആശുപത്രിയിൽനിന്നാണ് ജനുവരി 22ന് ബംഗളൂരുവിലെ ബയോകോൺ ലിമിറ്റഡ് എന്ന സ്ഥാപനം നി൪മിച്ച ‘ഇൻസൂജൻ’ മരുന്ന് വാങ്ങിയത്. ഇതിൻെറ ബാച്ച് നമ്പ൪ 1150031ഉം നി൪മാണം നവംബ൪ 2011ഉം ആണ്. 341 രൂപ വിലയുള്ള മരുന്ന് ഒക്ടോബ൪ 2013നാണ് കാലാവധി തീരുന്നത്.
ഇതിൻെറ എല്ലാ തെളിവുകളും തങ്ങളുടെ പക്കലുണ്ട്. ഇനിയൊരു രോഗിയും ആശുപത്രി അധികൃതരാൽ കബളിപ്പിക്കപ്പെടാതിരിക്കാനാണ് തങ്ങൾ പരാതി നൽകിയതെന്നും അവ൪ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.