കമ്പളക്കാട് ഗവ. യു.പി സ്കൂളിന്‍െറ ‘സദ്ഗമയ’ക്ക് ഷോര്‍ട്ട് ഫിലിം പുരസ്കാരം
text_fieldsകൽപറ്റ: കമ്പളക്കാട് ഗവ. യു.പി സ്കൂൾ വിദ്യാ൪ഥികൾ തയാറാക്കിയ ഷോ൪ട്ട്ഫിലിം ‘സദ്ഗമയ’ക്ക് ഗാന്ധി മീഡിയ ഫൗണ്ടേഷൻ അവാ൪ഡ്.
തിരുവനന്തപുരത്ത് നടന്ന പ്രഥമ ഗാന്ധി ഷോ൪ട്ട് ഫിലിം ഫെസ്റ്റിവലിലാണ് ‘സദ്ഗമയ’ക്ക് മൂന്നാംസ്ഥാനം ലഭിച്ചത്. ശിൽപവും സ൪ട്ടിഫിക്കറ്റും ഗവ൪ണറുടെ കാഷ് അവാ൪ഡും അടങ്ങുന്നതാണ് പുരസ്കാരം.
സുഗതകുമാരി ടീച്ചറുടെ ‘പെൺകുഞ്ഞ്’ കവിതയെ ആസ്പദമാക്കി ഗാന്ധിജിയുടെ അഹിംസാ സന്ദേശം പ്രചരിപ്പിക്കുന്ന ചിത്രമാണിത്. സ്കൂളിലെ ഏഴാംക്ളാസ് വിദ്യാ൪ഥികളായ ജെ.എസ്. ജ്യോതിക, രചന നി൪വഹിച്ച ദിയ ബിൻജില, ആയിശ, കെ. അനീഷ എന്നിവരാണ് അഭിനയിച്ചത്. ഒരു ദിവസം കൊണ്ട് ഷൂട്ടിങ്ങും ഒരാഴ്ച കൊണ്ട് എഡിറ്റിങ്ങും പൂ൪ത്തിയാക്കി. അധ്യാപകരായ സി.എം. ശശി, കെ.വി. ഡെയ്സി, ജോസ് കെ. സേവ്യ൪ എന്നിവരും നേതൃത്വം നൽകി.
ഗാന്ധിയൻ ആശയങ്ങളെ ആസ്പദമാക്കിയുള്ള 15 മിനിറ്റ് ദൈ൪ഘ്യമുള്ള 52 ചിത്രങ്ങളാണ് മേളയിൽ പ്രദ൪ശിപ്പിച്ചത്. നടൻ മധുപാൽ ചെയ൪മാനും കെ.എൽ. കൃഷ്ണദാസ്, പ്രശാന്ത് മിത്രൻ എന്നിവ൪ അംഗങ്ങളുമായ ജൂറിയാണ് അവാ൪ഡ് നി൪ണയിച്ചത്. മന്ത്രി കെ.സി. ജോസഫ് അവാ൪ഡ് വിതരണം ചെയ്തു.
വാ൪ത്താസമ്മേളനത്തിൽ പ്രധാനാധ്യാപകൻ എം. സെബാസ്റ്റ്യൻ, പി.ടി.എ പ്രസിഡൻറ് സി.ടി. സലീം, എ. ജനാ൪ദനൻ, അധ്യാപകരായ കെ.വി. ഡെയ്സി, സി.എം. ശശി, വിദ്യാ൪ഥികളായ ജെ.എസ്. ജ്യോതിക, ദിയ ബിൻജില എന്നിവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.