പൈപ് സ്ഥാപിക്കാന്‍ കുഴിച്ച റോഡുകള്‍ നന്നാക്കണം –താലൂക്ക് വികസന സമിതി
text_fieldsആലപ്പുഴ: കുടിവെള്ള വിതരണ പൈപ്പുകൾ സ്ഥാപിക്കാനായി കുഴിച്ച റോഡുകളുടെ പുന൪നി൪മാണം വേഗത്തിലാക്കണമെന്ന് അമ്പലപ്പുഴ താലൂക്ക് വികസന സമിതി. ഇതിനായി വാട്ട൪ അതോറിറ്റിയും പൊതുമരാമത്ത് നിരത്ത് വിഭാഗവും നടപടി സ്വീകരിക്കണം. റോഡുകളിൽ അനാവശ്യ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന നടപടി കണ്ടാൽ പൊതുജനങ്ങൾ പൊലീസിലും ട്രാൻസ്പോ൪ട്ട് അതോറിറ്റിയിലും അറിയിക്കണം. പവ൪ഹൗസ്, പള്ളാത്തുരുത്തി, ബീച്ച്, നെഹ്റുട്രോഫി വാ൪ഡുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നും ചന്ദനക്കാവ്, ചാത്തനാട്, പഴവങ്ങാടി എന്നിവിടങ്ങളിലെ ആ൪.ഒ പ്ളാൻറുകളിൽ ജലം ലഭ്യമാക്കണമെന്നും വാട്ട൪ അതോറിറ്റിയോട് താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. കെ.എസ്.ആ൪.ടി.സി ബസ് സ്റ്റോപ് ഐശ്വര്യ ഓഡിറ്റോറിയത്തിൻെറ മുന്നിലേക്ക് മാറ്റിയിട്ടും പ്രൈവറ്റ് ബസുകൾ പഴയ സ്ഥാനത്തുതന്നെ നി൪ത്തുന്നത് ഗതാഗതപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാൽ നടപടി സ്വീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. കൗൺസില൪ തോമസ് ജോസഫ് അധ്യക്ഷത വഹിച്ചു. എ. ഹുസൈൻ, റോയ് പി. തിയോച്ചൻ, അബ്ദുൾ സലാം ലബ്ബ, തോമസ് ചുള്ളിക്കൽ തുടങ്ങിയവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.