കെ.എസ്.ആര്‍.ടി.സി ഡിപ്പോയെ തരംതാഴ്ത്താന്‍ അണിയറ നീക്കം; എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ധര്‍ണ നടത്തും
text_fieldsപത്തനംതിട്ട: കെ.എസ്.ആ൪.ടി.സി പത്തനംതിട്ട ഡിപ്പോയെ തരം താഴ്ത്താൻ അണിയറയിൽ നടക്കുന്ന നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് കൗൺസില൪മാ൪ ചൊവ്വാഴ്ച വൈകുന്നേരം നാലുമുതൽ പത്തനംതിട്ട ഡിപ്പോയിൽ ധ൪ണ നടത്തും.
ജില്ലാ ആസ്ഥാനത്തോടുള്ള സ൪ക്കാ൪ അവഗണന തുടരുകയാണ്. നിലവിലെ 12 ബസുകൾ പുതുതായി ആരംഭിക്കുന്ന കോന്നി ഡിപ്പോയിലേക്ക് മാറ്റാനാണ് ഇപ്പോൾ നീക്കം നടക്കുന്നത്.
മുമ്പ് റാന്നി ഡിപ്പോക്ക് 12 ബസുകൾ മാറ്റിയിരുന്നു. ജില്ലയിൽ മറ്റ് ഡിപ്പോകൾ തുടങ്ങുന്നതിന് എൽ.ഡി.എഫ് എതിരല്ല. എന്നാൽ, ജില്ലാ ആസ്ഥാനത്തുനിന്ന് ഷെഡ്യൂളുകൾ പിൻവലിച്ചുകൊണ്ടാകരുത് പുതിയ ഡിപ്പോ തുടങ്ങുന്നത്.
ആറന്മുള എം.എൽ.എയുടെ നിസ്സംഗതയാണ് ജില്ലാ ആസ്ഥാനത്തോടുള്ള സ്ഥാപനങ്ങൾ ഒന്നൊന്നായി നഷ്ടപ്പെടാൻ ഇടയാക്കുന്നത്.
തിരുവല്ലക്കൊപ്പം അനുവദിച്ച പത്തനംതിട്ട കെ.എസ്.ആ൪.ടി.സി ഷോപ്പിങ് കോംപ്ളക്സ് ഇപ്പോഴും കടലാസിലാണ്.
കഴിഞ്ഞ എൽ.ഡി.എഫ് നഗരസഭ ഭരണസമിതി മുൻകൈ എടുത്ത് ആരംഭിച്ച ടൗൺ സ൪ക്കുല൪ സ൪വീസ് ഇപ്പോൾ കട്ടപ്പുറത്തായി. ജനങ്ങൾക്ക് ഏറ്റവും പ്രയോജനം ചെയ്ത സ൪വീസ് ഒരു ബസിൽ ഒതുങ്ങി.
അതുതന്നെ വല്ലപ്പോഴും മാത്രമായി. കഴിഞ്ഞ കൗൺസിൽ നി൪ദേശിക്കുകയും എൽ.ഡി.എഫ് സ൪ക്കാ൪ തത്ത്വത്തിൽ അംഗീകരിക്കുകയും ചെയ്ത, പത്തനംതിട്ടയിൽനിന്നും പളനി, മധുര, ബംഗളൂരു സ൪വീസുകൾ യാഥാ൪ഥ്യമാക്കാൻ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഒരുശ്രമവുമില്ല.
ഈ അവഗണനകൾക്കിടയിലാണ് പത്തനംതിട്ട ഡിപ്പോയെ തരം താഴ്ത്താൻ ശ്രമം നടത്തുന്നത്. ജില്ലാ ആസ്ഥാനത്തേക്കുള്ള ഗതാഗത സൗകര്യം വ൪ധിപ്പിക്കാൻ എം.സി റോഡുവഴിയുള്ള കുറെ ഷെഡ്യൂളുകൾ ചെയ്യണമെന്നും എൽ.ഡി.എഫ് നഗരസഭ കക്ഷിയോഗം ആവശ്യമുന്നയിച്ചിട്ടുണ്ട്.
അധികാരകേന്ദ്രങ്ങളിൽ ജില്ലാ ആസ്ഥാനത്തിൻെറ പ്രാധാന്യം തക൪ക്കാൻ നടത്തുന്ന നീക്കത്തെ പ്രതിരോധിക്കാനും എം.എൽ.എയുടെയും എം.പിയുടെയും കണ്ണുതുറപ്പിക്കാനുമാണ് എൽ.ഡി.എഫ്
ധ൪ണ സംഘടിപ്പിച്ചിരിക്കുന്നതെന്ന് നഗരസഭ പ്രതിപക്ഷനേതാവ് അഡ്വ. ടി.സക്കീ൪ ഹുസൈൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.