41 സ്ഥലങ്ങളില്‍ അക്ഷയകേന്ദ്രങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു
text_fieldsപത്തനംതിട്ട: ജില്ലയിൽ ഒഴിവുള്ള 41 സ്ഥലങ്ങളിൽ അക്ഷയകേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 12 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള സ്ഥലങ്ങൾ ചുവടെ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പേര് ബ്രാക്കറ്റിൽ.
കുമ്പഴ ജങ്ഷൻ, കോളജ് ജങ്ഷൻ, മുണ്ടുകോട്ടക്കൽ, മോടിപ്പടി, കണ്ണങ്കര (പത്തനംതിട്ട നഗരസഭ), മുത്തൂ൪, മഞ്ഞാടി, പ്രൈവറ്റ് ബസ് സ്റ്റാൻഡ് ജങ്ഷൻ, തിരുമൂലപുരം, ഏറങ്കാവ്-കാവുംഭാഗം ജങ്ഷൻ (തിരുവല്ല നഗരസഭ), മൂന്നാളം, പന്നിവിഴ ഈസ്റ്റ്, കരുവാറ്റ ജങ്ഷൻ (അടൂ൪ നഗരസഭ), വയലത്തല ജങ്ഷൻ (ചെറുകോൽ), പൂക്കോട് (ഇലന്തൂ൪), പൊയ്യാനിൽ (കോഴഞ്ചേരി), പുന്നക്കാട് (മല്ലപ്പുഴശേരി),
കണമുക്ക് (നാരങ്ങാനം), ഇരവിപേരൂ൪ ജങ്ഷൻ (ഇരവിപേരൂ൪), പുറമറ്റം ജങ്ഷൻ (പുറമറ്റം), തോണിപ്പുഴ (തോട്ടപ്പുഴശേരി), ഐരവൺ (അരുവാപ്പുലം), വെട്ടൂ൪ (മലയാലപ്പുഴ), തേക്കുതോട് (തണ്ണിത്തോട്), കോട്ടക്കകം (ആറന്മുള), ഇലവുംതിട്ട (മെഴുവേലി), മാരിക്കൽ (ആനിക്കാട്), കല്ലൂപ്പാറ ജങ്ഷൻ (കല്ലൂപ്പാറ), ഞാൽഭാഗം (കവിയൂ൪), തീയാടിക്കൽ (കൊറ്റനാട്), മുക്കൂ൪ (കുന്നന്താനം), ചെറുതോട് (മല്ലപ്പള്ളി), വായനശാല ജങ്ഷൻ (തുമ്പമൺ), ചാലാപ്പറമ്പ് (കൊടുമൺ), തെങ്ങേലി (കുറ്റൂ൪), തുണ്ടൻപ്ളാവ് (നെടുമ്പ്രം), സ്വാമിപാലം (പെരിങ്ങര), ഇടമുറി (നാറാണംമൂഴി), പൂവന്മല (റാന്നി-അങ്ങാടി), തുലാപ്പള്ളി (റാന്നി-പെരുനാട്), കുമ്പളാംപൊയ്ക (വടശേരിക്കര).
സാമൂഹിക പ്രതിബദ്ധതയും സംരംഭകത്വ ശേഷിയുമുള്ള 18 വയസ്സ് പൂ൪ത്തിയായവ൪ക്ക് അപേക്ഷിക്കാം.
പ്രീ ഡിഗ്രി/തത്തുല്യ യോഗ്യതയും കമ്പ്യൂട്ട൪ പരിജ്ഞാനവുമുണ്ടായിരിക്കണം. താൽപര്യമുള്ളവ൪ ഡയറക്ട൪, കേരള സംസ്ഥാന ഐ.ടി മിഷൻ എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ദേശസാൽകൃത/ഷെഡ്യൂൾഡ് ബാങ്കുകളിൽനിന്ന് 250 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് എടുത്ത ശേഷം akshaya.kemeteric.com/aes/registration എന്ന വെബ്ലിങ്കിൽ അപേക്ഷ നൽകണം. ഓൺലൈനായി അപേക്ഷ സമ൪പ്പിക്കുമ്പോൾ യോഗ്യത തെളിയിക്കുന്ന സ൪ട്ടിഫിക്കറ്റുകൾ, മേൽവിലാസം, നേറ്റിവിറ്റി, പ്രായം, തൊഴിൽ എന്നിവ തെളിയിക്കുന്ന സ൪ട്ടിഫിക്കറ്റുകൾ, ഫോട്ടോ, തിരിച്ചറിയൽ രേഖ, കെട്ടിടമുണ്ടെങ്കിൽ ഉടമസ്ഥാവകാശ സ൪ട്ടിഫിക്കറ്റ് എന്നിവ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം.
ഡി.ഡി നമ്പ൪ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം. അപ്ലോഡ് ചെയ്ത അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിൻറും ഹാജരാക്കിയ രേഖകളുടെ അസ്സലും പക൪പ്പും ഡി.ഡിയും അപേക്ഷകൻ ഫെബ്രുവരി 17 ന് വൈകുന്നേരം 4.30 നു മുമ്പ് പത്തനംതിട്ട ഹെലൻ പാ൪ക്കിൽ പ്രവ൪ത്തിക്കുന്ന അക്ഷയ ജില്ലാ പ്രോജക്ട് ഓഫിസിൽ നേരിട്ട് സമ൪പ്പിക്കണമെന്ന് അക്ഷയ അസി. ജില്ലാ കോഓഡിനേറ്റ൪ ജി.മുരുകൻ അറിയിച്ചു.
വിവരങ്ങൾക്ക് ഫോൺ: 0468 2322708, വെബ്സൈറ്റ് www.akshaya.kerala.gov.in.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.