റവന്യൂ ഡിപ്പാര്‍ട്മെന്‍റ് സ്റ്റാഫ് അസോ. രജതജൂബിലി സമ്മേളനം നാളെ മുതല്‍
text_fieldsകൊച്ചി: കേരള റവന്യൂ ഡിപ്പാ൪ട്മെൻറ് സ്റ്റാഫ് അസോസിയേഷൻ രജതജൂബിലി സമ്മേളനം വ്യാഴാഴ്ച മുതൽ എറണാകുളം തൃക്കാക്കര മുനിസിപ്പൽ ഹാളിൽ നടക്കും. ശനിയാഴ്ച വരെ നടക്കുന്ന സമ്മേളനത്തിൻെറ ഭാഗമായി സെമിനാറുകൾ, പ്രതിനിധി, യാത്രയയപ്പ് സമ്മേളനങ്ങൾ നടക്കുമെന്ന് സംഘാടക൪ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 10.30ന് നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് സുഹൃദ് സമ്മേളനവും യാത്രയയപ്പും നടക്കും. തുട൪ന്ന് തൃക്കാക്കര മുനിസിപ്പൽ ഓപൺ സ്റ്റേജിൽ നടക്കുന്ന പൊതുസമ്മേളനം കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ 11ന് ‘ ഭൂവിനിയോഗത്തിൻെറ രാഷ്ട്രീയവും കേരളത്തിൻെറ ഭാവിയും’ വിഷയത്തിൽ നടക്കുന്ന സെമിനാ൪ കെ.ഇ. ഇസ്മഈൽ ഉദ്ഘാടനം ചെയ്യും. തുട൪ന്ന് തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും. വ്യാഴാഴ്ച വൈകുന്നേരം മാധ്യമസെമിനാറും നടക്കും.
റവന്യൂവകുപ്പിലെ ഒഴിവുകൾ നികത്താത്തത് ജീവനക്കാരുടെ ജോലിഭാരം കൂടുന്നതായും ഇതിനനുസരിച്ച് സൗകര്യം വ൪ധിപ്പിക്കുന്നില്ളെന്നും ഇവ൪ ആരോപിച്ചു. ഭൂരഹിതകേരളം പദ്ധതി പ്രഹസനമാക്കി മാറ്റി. ഇക്കാര്യത്തിൽ സ൪ക്കാറിന് തന്നെ വ്യക്തതയില്ളെന്നും ഭാരവാഹികൾ പറഞ്ഞു. റീസ൪വേ സമയബന്ധിതമായി പൂ൪ത്തിയാക്കണമെന്നും പ്രമോഷനുകളിലെ കാലതാമസം ഒഴിവാക്കണമെന്നും ഇവ൪ ആവശ്യപ്പെട്ടു. സ്വാഗതസംഘം ചെയ൪മാൻ പി. രാജു, ജനറൽ കൺവീന൪ പി.എ. ഹുസൈൻ, സംസ്ഥാന ജനറൽ സെക്രട്ടറി ജി. മോട്ടിലാൽ, ജില്ലാ പ്രസിഡൻറ് കെ.പി. പോൾ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.