തീരദേശ പരിപാലനനിയമം: പ്രതികൂല വ്യവസ്ഥകള്‍ പരിഹരിക്കും –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ താൽപര്യം സംരക്ഷിക്കാൻ തീരദേശ പരിപാലന നിയമത്തിലെ പ്രതികൂല വ്യവസ്ഥകൾക്ക് പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു. സമഗ്ര കോസ്റ്റൽ സോൺ മാനേജ്മെൻറ് പ്ളാൻ തയാറാക്കി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന് അന്തിമരൂപം നൽകുംമുമ്പ് പ്രതിപക്ഷമടക്കം എല്ലാവരുമായും ച൪ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തീരദേശ പരിപാലന നിയമത്തിലെ അപാകതകൾ മൂലം മത്സ്യത്തൊഴിലാളികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം അവതരണാനുമതി തേടിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.
തീരദേശ പരിപാലനനിയമം നിലനിൽക്കുന്നതിനാൽ ഭവനപദ്ധതി ഉൾപ്പെടെ മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള ഫണ്ട് ചെലവഴിക്കാൻ കഴിയുന്നില്ളെന്ന് മുഖ്യമന്ത്രി പറഞ്ഞു.
2010ൽ കേന്ദ്രസ൪ക്കാ൪ സി.ആ൪.ഇസഡ് നിയമത്തിൻെറ കരട് പുറപ്പെടുവിക്കുകയും സംസ്ഥാനങ്ങളുടെ അഭിപ്രായം തേടുകയും ചെയ്തപ്പോൾ അന്ന് ഭരണത്തിലിരുന്ന ഇടത് സ൪ക്കാ൪ അഭിപ്രായം അറിയിക്കാതിരുന്നത് കേരളത്തിന് തിരിച്ചടിയായെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എന്നാൽ, പ്രതിപക്ഷ നേതാവായിരുന്ന താൻ കരടിലെ ചില വ്യവസ്ഥകളോടുള്ള എതി൪പ്പ് കേന്ദ്രത്തെ അറിയിച്ചു. ഇതത്തേുട൪ന്ന് നിയമത്തിൽ ചില മാറ്റങ്ങൾ വരുത്തി.
മുഖ്യമന്ത്രിയുടെ ഈ നിലപാടിനെ പ്രതിപക്ഷം എതി൪ത്തു. കരട് വിജ്ഞാപനം വന്നപ്പോൾ എല്ലാ ട്രേഡ് യൂനിയനുകളുമായും പിന്നീട് മന്ത്രിസഭയിലും ച൪ച്ച ചെയ്തശേഷം കേന്ദ്രസ൪ക്കാറിനെ എതി൪പ്പ് അറിയിച്ചിരുന്നുവെന്ന് അടിയന്തരപ്രമേയ നോട്ടീസ് നൽകിയ എസ്.ശ൪മ വ്യക്തമാക്കി.
സി.എം.ഇസഡ് നിയമത്തെക്കുറിച്ചാണ് ഇടതുസ൪ക്കാ൪ ച൪ച്ച നടത്തിയതെന്നും സി.ആ൪.ഇസഡ് നിയമത്തെക്കുറിച്ച് എതി൪പ്പ് അറിയിച്ചില്ളെന്നുമുള്ള നിലപാടിൽ മുഖ്യമന്ത്രി ഉറച്ചുനിന്നു. അഭിപ്രായം അറിയിക്കാത്ത സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളമെന്ന് രേഖകളുണ്ടെന്നും കൂട്ടിച്ചേ൪ത്തു.
മുഖ്യമന്ത്രിയുടെ മറുപടിക്കെതിരെ പ്രതിപക്ഷം ബഹളംവെച്ചെങ്കിലും നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു. ഇതോടെ പ്രതിപക്ഷാംഗങ്ങളിൽ ചില൪ മുൻനിരയിലത്തെി പ്രതിഷേധിച്ചു. തീരദേശ പരിപാലനനിയമം ഇപ്പോഴത്തെ രീതിയിൽ നടപ്പാക്കിയാൽ മത്സ്യത്തൊഴിലാളി വിഭാഗം ആട്ടിയോടിക്കപ്പെടുമെന്ന് എസ്. ശ൪മ ചൂണ്ടിക്കാട്ടി. 20,000 ചതുരശ്ര അടിയിൽ കൂറ്റൻ കെട്ടിടങ്ങൾ നി൪മിക്കാൻ അനുമതി നൽകുകയും ജനിച്ചമണ്ണിൽ കൂരകെട്ടി അന്തിയുറങ്ങാനുള്ള മത്സ്യ ത്തൊഴിലാളികളുടെ അവകാശത്തെ ഹനിക്കുകയും ചെയ്യുന്ന നടപടി പ്രാകൃതമാണെന്നും ശ൪മ പറഞ്ഞു.
സി.ആ൪.ഇസഡ് നിയമത്തിലെ അപ്രായോഗികതക്ക് മാറ്റംവേണമെന്ന അഭിപ്രായമാണ് സ൪ക്കാറിനെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ളെന്നും മുഖ്യമന്ത്രി മറുപടി നൽകി. ഇതിനെതുട൪ന്ന് സ്പീക്ക൪ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. തുട൪ന്ന് പ്രതിപക്ഷം സഭയിൽ വാക്കൗട്ട് നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.