പീഡനക്കേസില്‍ യുവാവ് റിമാന്‍ഡില്‍; ഒത്താശചെയ്ത സ്ത്രീക്കെതിരെയും കേസ്
text_fieldsമഞ്ചേരി: യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഊ൪ങ്ങാട്ടിരി പന്നിപ്പാറ കല്ലൻ റിയാസ് എന്ന കുട്ടിമാനാണ് (28) അറസ്റ്റിലായത്. പീഡനത്തിന് സൗകര്യം ചെയ്ത് കൊടുത്തതിന് ഊ൪ങ്ങാട്ടിരി കുരിക്കലമ്പാട് സ്വദേശിനി മുനീബക്കെതിരെയും (40) കേസെടുത്തതായി മഞ്ചേരി സി.ഐ വി.എ. കൃഷ്ണദാസ് അറിയിച്ചു.
ജനുവരി 25ന് 24കാരിയായ യുവതിയെ മുനീബയുടെ വീട്ടിൽ വെച്ച് റിയാസ് പീഡിപ്പിച്ചതായാണ് കേസ്. വീട്ടിൽ ബിരിയാണി വെച്ചിട്ടുണ്ടെന്ന് പറഞ്ഞ് കഴിക്കാൻ ക്ഷണിച്ചതാണ് യുവതിയെ. റിയാസ് വീട്ടിലെത്തിയതോടെ മുനീബ വാതിൽ പുറത്തുനിന്ന് പൂട്ടിയെന്നും തന്നെ കെണിയിൽ കുടുക്കിയതാണെന്നും യുവതി മഞ്ചേരി സി.ഐ മുമ്പാകെ മൊഴി നൽകി. അനാശാസ്യത്തിൻെറ പേരിൽ ബ്ളാക്മെയിൽ ചെയ്ത് പണം തട്ടുന്ന സംഘത്തിൽപെട്ട മുനീബക്കെതിരെ ചേവായൂ൪ പൊലീസിൽ ആറുമാസം മുമ്പ് ഒരാൾ പരാതി നൽകിയിരുന്നു. ഇയാൾ മഞ്ചേരിയിലെത്തി കൂടുതൽ മൊഴി നൽകി.
വയനാട്ടിൽ തോട്ടം കാണിക്കാനാണെന്ന് പറഞ്ഞ് കൊണ്ടുപോയി വഴിയിൽ വെച്ച് മറ്റൊരു സ്ത്രീയെ വാഹനത്തിൽ കൂടെ കയറ്റിയെന്നും 20 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ബ്ളാക്മെയിൽ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. അഞ്ചുപേ൪ ഇപ്രകാരം കബളിപ്പിക്കപ്പെട്ടതായി പ്രാഥമിക വിവരമുണ്ടെന്നും മൂന്നുപേ൪ ഇക്കാര്യമറിയിച്ചതായും പൊലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടത്തിയ ശേഷമേ ഈ സംഭവങ്ങളിൽ കേസെടുക്കൂവെന്ന് മഞ്ചേരി സി.ഐ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.