എളങ്കുന്നപ്പുഴ മിച്ചഭൂമിയിലെ താമസക്കാര്‍ക്ക് പട്ടയം നല്‍കാന്‍ പഞ്ചായത്ത് തീരുമാനം
text_fieldsവൈപ്പിൻ: എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് ഒന്നാം വാ൪ഡിൽ പഞ്ചായത്തുഭൂമിയിൽ താമസിക്കുന്ന 14 കുടുംബങ്ങൾക്കും പട്ടയം നൽകുന്നതിന് ഭൂമി റവന്യൂ വകുപ്പിന് കൈമാറാൻ ചൊവ്വാഴ്ച ചേ൪ന്ന പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.
കലക്ടറുടെ ക്യാമ്പ് ഹൗസിൽ കഴിഞ്ഞദിവസം ചേ൪ന്ന യോഗതീരുമാനത്തിൻെറ അടിസ്ഥാനത്തിലാണിതെന്ന് പഞ്ചായത്ത് അധികൃത൪ അറിയിച്ചു.
അഴീക്കകടവിൽ ഷാജു, കപ്പിത്താംപറമ്പിൽ വിനു, തുണ്ടത്തിൽ ജോൺസൺ, പുത്തൻപുരക്കൽ സുരാദ്, തേരോത്ത് സത്യൻ, ഇലഞ്ഞിക്കൽ ഷിജു, പയമ്പനാട് മോഹനൻ, കൈപ്പോൻ വിനോദ്, നികത്തിത്തറ പ്രസാദ്, കിളിക്കോടൻ ദീപ വിനോദ്, കുരിശിങ്കൽ ആൻറണി, അത്താണിക്കപ്പറമ്പിൽ പുഷ്കരൻ, വെങ്ങോലത്തറ സുരേഷ്, കൈപ്പോൻ ഉല്ലാസ് എന്നിവ൪ക്കാണ് ഭൂമി പതിച്ചുനൽകുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ പാചകവാതക സിലിണ്ട൪ പൊട്ടിത്തെറിയിൽ കപ്പിത്താംപറമ്പിൽ വിനു, തുണ്ടത്തിൽ ജോൺസൺ എന്നിവരുടെ വീടുകൾ കത്തിനശിച്ചിരുന്നു.വീട് നി൪മാണത്തിന് ഗ്രാൻറ് ലഭിക്കുന്നതിന് ആവശ്യമായ മിനിമം ഭൂമിയുടെ ഉടമസ്ഥാവകാശം നിലവിൽ താമസിക്കുന്ന 14 കുടുംബങ്ങൾക്ക് നൽകിയശേഷം ബാക്കി ഭൂമിയുണ്ടെങ്കിൽ ചാപ്പ കടപ്പുറം പുനരധിവാസ പദ്ധതിയിൽപ്പെട്ട കൈതവളപ്പിൽ സ്മിത, സനൽ എന്നിവരുടെ കുടുംബത്തിനും കോയിപ്പിള്ളി സുഭാഷിണി, കാട്ടേഴത്ത് കരീം എന്നിവ൪ക്കും പതിച്ചുനൽകണമെന്ന് ജില്ലാ കലക്ടറോട് അഭ്യ൪ഥിക്കാനും യോഗം തീരുമാനിച്ചു. വ൪ഷങ്ങളായി പഞ്ചായത്തുവക ഭൂമിയിൽ താമസിക്കുന്ന 15ാംവാ൪ഡിലെ പുത്തൻപുരക്കൽ അഷറഫ്, അഴീക്കക്കടവിൽ സീസപ്പൻ, തെക്കെത്തെരുവിൽ രാമദാസ് എന്നിവ൪ക്കും പട്ടയം നൽകുന്നതിന് നടപടി ആരംഭിക്കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. പ്രസിഡൻറ് ബിയാട്രിസ് ജോസഫ്, വൈസ്പ്രസിഡൻറ് എ.എസ്. ബെന്നി, പ്രതിപക്ഷനേതാവ് കെ.എസ്. രാധാകൃഷ്ണൻ, പഞ്ചായത്തംഗം സരിത സനിൽ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.