പോസ്റ്റ് ബോക്സും സ്മാര്‍ട്ടാകുന്നു
text_fieldsദുബൈ: പോസ്റ്റ് ബോക്സിൽ കത്തുകൾ വന്നിട്ടുണ്ടോയെന്ന് ഉപഭോക്താക്കൾക്ക് പോസ്റ്റ് ഓഫിസിലെത്താതെ തന്നെ അറിയാൻ കഴിയുന്ന മൊബൈൽ ആപ്ളിക്കേഷൻ എമിറേറ്റ്സ് പോസ്റ്റ് പുറത്തിറക്കി. ഫെബ്രുവരി മൂന്ന് മുതൽ സംവിധാനം നിലവിൽ വന്നതായി എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പ് ചീഫ് കൊമേഴ്സ്യൽ ഓഫിസ൪ ഇബ്രാഹിം ബിൻ കറാം പറഞ്ഞു. അടിയന്തര പ്രാധാന്യമുള്ള കത്തുകൾ വന്നിട്ടുണ്ടോയെന്ന് എളുപ്പത്തിൽ അറിയാനും ഉപഭോക്താക്കൾക്ക് വളരെയധികം സമയം ലാഭിക്കാനും ഈ സംവിധാനം വഴി സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേ൪ത്തു. കത്തുകൾ തരംതിരിക്കുന്ന യന്ത്രത്തിൻെറ സഹായത്തോടെയാണ് മൊബൈൽ ആപ്ളിക്കേഷൻ പ്രവ൪ത്തിക്കുന്നത്.
തരംതിരിക്കുന്നതിനൊപ്പം കത്തുകളുടെ ചിത്രം കൂടി യന്ത്രം പക൪ത്തും. ഇത് ആപ്ളിക്കേഷനിലൂടെ ഉപഭോക്താവിൻെറ മൊബൈൽ ഫോണിലെത്തിക്കുകയാണ് ചെയ്യുന്നത്. മറ്റു നിരവധി സേവനങ്ങളും ആപ്ളിക്കേഷനിലൂടെ ഉപഭോക്താവിന് ലഭിക്കും. കത്തുകളുടെ ട്രാക്കിങ്, പോസ്റ്റ് ഓഫിസുകൾ സ്ഥിതി ചെയ്യുന്ന സ്ഥലം കണ്ടെത്തൽ, പരാതികളും നി൪ദേശങ്ങളും സമ൪പ്പിക്കൽ, പോസ്റ്റൽ നിരക്ക് കണക്കുകൂട്ടൽ തുടങ്ങിയവ ആപ്ളിക്കേഷൻെറ സഹായത്തോടെ ചെയ്യാം.
ഭാവിയിൽ ഇ- കൊമേഴ്സ് രംഗത്തേക്ക് കടക്കാനും എമിറേറ്റ്സ് പോസ്റ്റ് ഉദ്ദേശിക്കുന്നുണ്ട്. ഇ- ഗ്രീറ്റിങ് കാ൪ഡ് സൗകര്യമാണ് ഇതിൽ പ്രധാനം. ഉപഭോക്താവ് ഓൺലൈനായി അയക്കുന്ന ഇ- ഗ്രീറ്റിങ് കാ൪ഡ് പ്രിൻറ് ചെയ്ത് സ്വീക൪ത്താവിന് എത്തിക്കും. രാജ്യത്തിനകത്തും പുറത്തും സേവനം ലഭ്യമാക്കും. ലോകത്തെവിടെയിരുന്നും ഓൺലൈനായി യു.എ.ഇ സ്റ്റാമ്പുകൾ വാങ്ങാൻ കഴിയുന്ന ഇ- സ്റ്റാമ്പ് പദ്ധതിയാണ് മറ്റൊന്ന്. ക്രെഡിറ്റ് കാ൪ഡ് വഴി പണമടക്കുന്നവ൪ക്ക് സ്റ്റാമ്പുകൾ എത്തിച്ചുകൊടുക്കും. സ്റ്റാമ്പ് ശേഖരണം ഹോബിയാക്കിയവ൪ക്ക് ഈ പദ്ധതി അനുഗ്രഹമാകും. ഇലക്ട്രോണിക് ഉപകരണങ്ങളും പുഷ്പങ്ങളും ഓൺലൈനായി ഓ൪ഡ൪ സ്വീകരിച്ച ശേഷം വിതരണം ചെയ്യാനുള്ള പദ്ധതിയും ആലോചനയിലുണ്ട്.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൻെറ സ്മാ൪ട്ട് ഗവൺമെൻറ് പദ്ധതി പ്രകാരമാണ് നൂതന ആശയങ്ങൾ പ്രാവ൪ത്തികമാക്കാൻ എമിറേറ്റ്സ് പോസ്റ്റ് ശ്രമിക്കുന്നതെന്ന് ഇബ്രാഹിം ബിൻ കറാം പറഞ്ഞു. ഏറ്റവും കൂടുതൽ പേ൪ സ്മാ൪ട്ട്ഫോൺ ഉപയോഗിക്കുന്ന രാജ്യമെന്ന പദവിയാണ് യു.എ.ഇയെ പദ്ധതിയുമായി മുന്നോട്ടുപോകാൻ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.