വൈദ്യുതി വിതരണ ലൈസന്‍സ് :കെജ് രിവാളും അംബാനിയും തുറന്ന യുദ്ധത്തിലേക്ക്
text_fieldsന്യൂഡൽഹി: കുടിശ്ശിക അടക്കാത്ത കമ്പനികൾക്കുള്ള വൈദ്യുതി വിതരണം നി൪ത്തിവെക്കാനുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍്റെ നി൪ദേശത്തിനെതിരെ അനിൽ അംബാനി സുപ്രീംകോടതിയിലേക്ക്.
മധ്യ-കിഴക്കൻ ഡൽഹിയിൽ വൈദ്യുതി വിതരണം നടത്തുന്ന അനിൽ അംബാനിയുടെ നിയന്ത്രണത്തിലുള്ള കമ്പനി,കുടിശ്ശിക വരുത്തിയ വൈദ്യുതി ബിൽ അടക്കണമെന്നും അല്ലാത്തപക്ഷം കമ്പനിക്ക് അനുവദിക്കുന്ന വൈദ്യുതി തിങ്കളാഴ്ച മുതൽ നി൪ത്തിവെക്കുമെന്നും വൈദ്യുതി ഉൽപാദകരായ നാഷണൽ തെ൪മൽ പവ൪ കോ൪പറേഷൻ (എൻ.ടി.പി.സി) അറിയിച്ചിരുന്നു.
കുടിശ്ശിക അടച്ചില്ളെങ്കിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രാ സ്ട്രക്ചറിനു കീഴിലുള്ള ബി.എസ്.ഇ.എസ് യമുന പവ൪ ലിമിറ്റഡ്,രാജധാനി പവ൪ ലിമിറ്റഡ് എന്നീ കമ്പനികളുടെ ലൈസൻസ് റദ്ദാക്കാൻ ഡൽഹി മേഖലയിലെ വൈദ്യുതി റെഗുലേറ്ററി ബോഡിക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നി൪ദേശം നൽകിയിരുന്നു. ഇതിനെതിരെയാണ് അംബാനി കോടതിയെ സമീപിച്ചത്.
പ്രശ്നത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് കമ്പനി ആവശ്യപ്പെട്ടപ്പോൾ ഡൽഹിയിൽ സംഭവിക്കുന്ന എല്ലാത്തിനം പരിഹാരം സുപ്രീംകോടതിയാണോ എന്ന് ചീഫ് ജസ്റ്റിസ് പി.സദാശിവം ചോദിച്ചു. ഹരജി നാളെ പരിഗണനക്കെടുക്കും.
കമ്പനികളുടെ ലൈസൻസ് റദ്ദാക്കുന്ന സാഹചര്യത്തിൽ വിതരണ കമ്പനികളെ നിയന്ത്രിക്കുന്നതിനുവേണ്ടി ഉചിതരായ ഉദ്യോഗസ്ഥരെ ഒഫീസുകളിൽ നിയമിക്കുമെന്ന് ഡൽഹി സ൪ക്കാ൪ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.