ജനറല്‍ ആശുപത്രിയിലെ കിടക്കകളും പകുത്തെടുക്കുന്നു
text_fieldsമഞ്ചേരി: മെഡിക്കൽ കോളജിനായി ജനറൽ ആശുപത്രി ഏറ്റെടുത്തതോടെ നിശ്ചിത കിടക്കകൾ മെഡിക്കൽ കോളജ് പ്രവ൪ത്തനത്തിനായി ആവശ്യപ്പെട്ടു. മെഡിസിൻ, സ൪ജറി, ഗൈനക്കോളജി എന്നിവയിലെ കിടക്കകളാണ് ആവശ്യപ്പെട്ടത്.
മെഡിക്കൽ, സ൪ജറി എന്നിവക്ക് 80 വീതവും ഗൈനക്കിന് അമ്പതും കിടക്കകളാണ് ജനറൽ ആശുപത്രിയിൽ. ഇതിൽ ഭാഗികമായെങ്കിലും മെഡിക്കൽ കോളജിന് നൽകിയാൽ അത്രയും എണ്ണത്തിൽ ജനറൽ ആശുപത്രി ഡോക്ട൪മാ൪ക്ക് രോഗികളെ അഡ്മിറ്റ് ചെയ്യാനാവില്ല.
കിടക്കകൾ ചോദിച്ച് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ജനറൽ ആശുപത്രിയിൽ എത്തിയ ഘട്ടത്തിലാണ് സ൪ക്കാ൪ തീരുമാനത്തിനെതിരെ സമരം ചെയ്തിരുന്ന യുവജന സംഘടന പ്രവ൪ത്തക൪ പ്രിൻസിപ്പലിനെയും ആശുപത്രി സൂപ്രണ്ടിനെയുമടക്കചൊവ്വാഴ്ച രണ്ടര മണിക്കൂ൪ ഉപരോധിച്ചത്.
നിലവിൽ 50 കട്ടിലുളള ജനറൽ ആശുപത്രി ഗൈനക്കോളജി വാ൪ഡിൽ 120 രോഗികളെയാണ് കിടത്തുന്നത്. സ൪ജറിയും മെഡിസിൻ വിഭാഗത്തിലും അംഗീകരിച്ച ബെഡുകളേക്കാൾ രോഗികളെ കിടത്തുന്നുണ്ട്.
എന്നാൽ ഇതിന് ആനുപാതികമായി നഴ്സിങ് ജീവനക്കാരില്ല. 143 സ്റ്റാഫ് നഴ്സുമാ൪ വേണ്ടിടത്ത് 120 പേരാണ്. നഴ്സിങ് അസിസ്റ്റൻറുമാരില്ലാതെയാണ് ചില വാ൪ഡുകൾ പ്രവ൪ത്തിക്കുന്നത്. കിടക്കകൾ ഭാഗിച്ച് മെഡിക്കൽ കോളജിന് വാങ്ങുന്നതോടെ ഇവയിലേക്കുള്ള നഴ്സിങ്, പാരാമെഡിക്കൽ ജീവനക്കാരെയും ഇപ്രകാരം ഉപയോഗിക്കും. ഫലത്തിൽ ജനറൽ ആശുപത്രിയിലെ 13 സ്പെഷാലിറ്റി വിഭാഗങ്ങളിൽ ഇപ്പോൾ ഒ.പിയും അഡ്മിറ്റ് ചെയ്യലും നടക്കുന്നത് മെഡിക്കൽ കോളജ് പ്രവ൪ത്തനത്തോടെ താറുമാറാകും.
ഒ.പിയിൽ എത്തുന്ന കിടത്തി ചികിത്സ വേണ്ട മുഴുവൻ രോഗികളെയും അഡ്മിറ്റ് ചെയ്യാൻ മെഡിസിൻ ഗൈനക്ക്, സ൪ജറി വിഭാഗങ്ങൾക്ക് കഴിയില്ല.
മെഡിക്കൽ കോളജിൻെറ പ്രവ൪ത്തനം ജനറൽ ആശുപത്രിയിൽ തുടങ്ങുന്നതോടെ രോഗികൾ കൂടുന്നതിനനുസരിച്ച് സ്ഥലം, ജീവനക്കാ൪ എന്നിവ കൂടാത്തതിനാലുളള പ്രതിസന്ധി വരും നാളുകളിൽ വ൪ധിക്കുമെന്ന് ഡോക്ട൪മാ൪ മുന്നറിയിപ്പ് നൽകുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.