സമ്മാനം ലഭിച്ചെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്: രണ്ട് ഏഷ്യക്കാര്‍ പിടിയില്‍
text_fieldsമസ്കത്ത്: സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് മൊബൈൽ സന്ദേശം നൽകി നിരവധി പേരെ കബളിപ്പിച്ച കേസിൽ രണ്ട് ഏഷ്യക്കാരെ ദോഫാ൪ പൊലീസ് അറസ്റ്റ് ചെയ്തു. ടെലികമ്യൂണിക്കേഷൻ കമ്പനിയുടെ സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് ആളുകളെ മൊബൈൽ ഫോണിലൂടെ അറിയിച്ചാണ് ഇവ൪ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. സമ്മാനം എത്തിക്കാൻ വേണ്ടി പണം അക്കൗണ്ടിൽ നിക്ഷേപിക്കാൻ ഇവ൪ ആവശ്യപ്പെടുകയായിരുന്നു.
ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങാതിരിക്കാൻ കമ്പനികളും വ്യാപാരികളും ജാഗ്രത പുല൪ത്തണമെന്ന് റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി.
രാജ്യാന്തര ധനവിനിമയം നടത്തുമ്പോൾ ഏറെ ശ്രദ്ധ പുല൪ത്തണമെന്നും പൊലീസ് അറിയിച്ചു.
ആ൪.ഒ.പിയുടെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ട൪ ജനറൽ വിഭാഗം ഓൺലൈൻ തട്ടിപ്പിനെതിരെ നിരന്തര കാമ്പയിൻ നടത്തിവരുന്നുണ്ട്.
കമ്പനികളുടെ കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്യാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കണമെന്നും പൊലീസ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.