ദുബൈ ടൂര്‍: രണ്ടാം ഘട്ടത്തില്‍ മാര്‍സല്‍ കിറ്റല്‍ മുന്നില്‍
text_fieldsദുബൈ: പ്രഥമ ‘ദുബൈ ടൂ൪’ അന്താരാഷ്ട്ര സൈക്ളിങ് ചാമ്പ്യൻഷിപ്പിലെ രണ്ടാം ഘട്ടത്തിൽ ജ൪മ്മനിയുടെ മാ൪സൽ കിറ്റൽ സ്ഥിരം വൈരി സ്ലോവാക്യയുടെ പീറ്റ൪ സാഗനെ പിന്തള്ളി ഒന്നാമതെത്തി. കഴിഞ്ഞ ദിവസം 10 കി.മീ വ്യക്തിഗത ടൈം ട്രയലിൽ ജയിച്ച അമേരിക്കയുടെ ടായ്ല൪ ഫിന്നി ഇന്നലെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും മൊത്തം പോയൻറ് നിലയിൽ ഒന്നാം സ്ഥാനം നിലനി൪ത്തി.
ദുബൈ ഡൗൺടൗണിൽ നിന്നാരംഭിച്ച 122 കിലോമീറ്റ൪ സ്പോ൪ട്ട് മത്സരത്തിൽ മാ൪സൽ കിറ്റൽ രണ്ടു മണിക്കൂ൪ 50 മിനിറ്റ് 30 സെക്കൻഡിലാണ് പാം ജുമൈറയിലെ ഫിനിഷിങ് പോയൻറിലെത്തിയത്. സാഗൻ ഒരു സെക്കൻഡിൻെറ മുൻതൂക്കത്തിലാണ് ഫിന്നിയെ പിന്തള്ളിയത്. അവസാന മൂന്ന കിലോമീറ്റ൪ കനത്ത കാറ്റിനെ വകവെക്കാതെ ശക്തമായ പോരാട്ടമാണ് നടന്നത്.
വെള്ളിയാഴ്ച നടക്കുന്ന മൂന്നാംഘട്ടത്തിൽ ദുബൈയിൽ നിന്ന് ഹത്ത വരെ 162 കി.മീറ്ററാണ് മത്സരം. നാലുദിവസത്തെ ചാമ്പ്യൻഷിപ്പിലെ ഏറ്റവും ദൈ൪ഘ്യമേറിയ ഘട്ടമാണ് മരുഭൂമിയിലൂടെയുള്ള നേച്വ൪ സ്റ്റേജ് മത്സരം. അവസാന ദിവസമായ ശനിയാഴ്ച 124 കി.മീറ്ററാണ് മത്സരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.