സൂപ്പര്‍ സ്പെഷാലിറ്റിയില്‍ കാരുണ്യയുടെ ഡയാലിസിസ് യൂനിറ്റ് തുടങ്ങുന്നു
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് സൂപ്പ൪ സ്പെഷാലിറ്റി ആശുപത്രിയിൽ കാരുണ്യ ലോട്ടറിയുടെ ഡയാലിസിസ് യൂനിറ്റിനുള്ള പ്രവൃത്തി തുടങ്ങി. സൂപ്പ൪ സ്പെഷാലിറ്റി ആശുപത്രിയുടെ ആറാം നിലയിലാണ് യൂനിറ്റ് ഒരുങ്ങുന്നത്. 20 മെഷീനുകളുള്ള യൂനിറ്റിനാണ് അനുമതി ലഭിച്ചതെന്ന് നെഫ്രോളജി വിഭാഗം മേധാവി ഡോ. ശ്രീലത പറഞ്ഞു.
ദിവസവും മെഡിക്കൽ കോളജിൽ വരുന്ന വൃക്കരോഗികളിൽ ഭൂരിപക്ഷത്തിനും ഡയാലിസിസ് വേണ്ടിവരുന്നുണ്ട്. എന്നാൽ, കുറഞ്ഞ വിഭാഗത്തിനു മാത്രം ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം മാത്രമേ മെഡിക്കൽ കോളജിലുള്ളൂ. പല൪ക്കും ആഴ്ചയിൽ ഒന്നുംരണ്ടും തവണ ഡയാലിസിസ് വേണ്ടിവരുന്നു. ഒരാഴ്ചയിലെ ഒരു ദിവസം ചെയ്യുന്നയാൾക്ക് അടുത്തയാഴ്ചയും അതേദിവസം ഡയാലിസിസ് വേണ്ടിവരും. വൃക്ക മാറ്റിവെക്കുംവരെ ഒരു ദിവസം ഡയാലിസിസ് തുടരേണ്ടി വരുന്നു. ഇതുപോലെയാണ് മറ്റ് രോഗികളുടെയും സ്ഥിതി. അതിനാൽ പരിമിത രോഗികൾക്ക് മാത്രമേ മെഡിക്കൽ കോളജിൽനിന്ന് ഡയാലിസിസ് ലഭിക്കൂ. ബാക്കിയുള്ളവ൪ യൂനിറ്റ് ഒഴിയുന്നതുവരെ സ്വകാര്യ സെൻററുകളിൽനിന്ന് ഡയാലിസിസ് നടത്തുകയാണ്. ഇതിനുവരുന്ന ചെലവ് താങ്ങാനാകാതെ പലപ്പോഴും രോഗികളും ബന്ധുക്കളും ദുരിതത്തിലാവുകയും ചെയ്യുന്നു.
ജില്ലാ പഞ്ചായത്തിൻെറ സ്നേഹ സ്പ൪ശം പദ്ധതി വഴി ഒമ്പത് ഡയാലിസിസ് മെഷീനുകൾ വന്നത് രോഗികൾക്ക് കുറെ ആശ്വാസമായിട്ടുണ്ടെങ്കിലും തിരക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല.ഡയാലിസിസിന് ഒരാൾക്കുതന്നെ രണ്ടും മൂന്നും മണിക്കൂറെടുക്കുന്നതിനാൽ ഒരു യന്ത്രത്തിൽ ദിവസം എട്ട്-ഒമ്പതുപേരെ മാത്രമേ ഉൾപ്പെടുത്താനാകൂ. അതിനാൽ കൂടുതൽ യൂനിറ്റുകൾ ഉണ്ടെങ്കിലേ കൂടുതൽ രോഗികൾക്ക് ചികിത്സ ലഭ്യമാക്കാനാകൂ. കാരുണ്യയുടെ സഹായത്തോടെ ഒരുങ്ങുന്ന പുതിയ യൂനിറ്റ് കുറേപ്പേ൪ക്ക് സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് രോഗികൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.