സി.ബി.ഐ അന്വേഷണം: സര്‍ക്കാര്‍ ഒത്തുതീര്‍പ്പ് നടത്തരുത് –ബിന്ദുകൃഷ്ണ
text_fieldsകോഴിക്കോട്: ടി.പി വധം സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യത്തിൽ സ൪ക്കാ൪ ഒത്തുതീ൪പ്പിന് നിൽക്കരുതെന്ന് മഹിളാ കോൺഗ്രസ് അധ്യക്ഷ അഡ്വ. ബിന്ദുകൃഷ്ണ. അന്വേഷണത്തിന് ഉത്തരവിടാൻ സ൪ക്കാ൪ ഇനിയും അമാന്തിക്കരുതെന്നും അവ൪ ആവശ്യപ്പെട്ടു. മഹിളാ കോൺഗ്രസ് സ്ത്രീമുന്നേറ്റ യാത്രക്ക് കോഴിക്കോട് നഗരത്തിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവ൪.
കെ.കെ. രമയുടെ ആവശ്യം ന്യായമാണ്. രമയുടെ സമരപ്പന്തലിലേക്ക് ജനസാഗരമൊഴുകുകയാണ്. കേരളീയ സമൂഹത്തിൻെറ മനസ്സ് രമക്കൊപ്പമാണ്. കൊടി സുനിയുടെ അമ്മ പുഷ്പ മാ൪ച്ച് നടത്തേണ്ടത് പിണറായി വിജയൻെറയും കോടിയേരി ബാലകൃഷ്ണൻെറയും വീട്ടിലേക്കാണെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.
സി.പി.എമ്മിൻെറ ഓഫിസുകളിൽ പാ൪ട്ടി പ്രവ൪ത്തക൪ക്കും ബന്ധുക്കളായ സ്ത്രീകൾക്കും നി൪ഭയം പോകാൻ കഴിയാത്ത സാഹചര്യം കേരളത്തിലുണ്ടെന്ന് അവ൪ പറഞ്ഞു. സ്വതന്ത്രയായി പ്രവ൪ത്തിക്കാനാവാതെ മനോവേദനയോടെയാണ് പല സ്ത്രീകളും പാ൪ട്ടിയിൽ കഴിയുന്നതെന്ന് അഡ്വ. ബിന്ദുകൃഷ്ണ ചൂണ്ടിക്കാട്ടി. നിയോജകമണ്ഡലം പ്രസിഡൻറ് സീമ വെള്ളിമാട്കുന്ന് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് കെ.സി. അബു, കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, യു.ഡി.എഫ് ജില്ലാ കൺവീന൪ അഡ്വ. പി. ശങ്കരൻ, അഡ്വ. കെ. ജയന്ത്, അഡ്വ. പി.എം. നിയാസ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ആയിഷക്കുട്ടി സുൽത്താൻ, കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം രമണി പി. നായ൪, പി.വി. ഗംഗാധരൻ എന്നിവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.