നിരീക്ഷണ സമിതിയില്ല; വന്യമൃഗ ഭീതിയില്‍ ജനം
text_fieldsമുണ്ടൂ൪: കാട്ടാനയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം തടയാൻ ഗ്രാമപഞ്ചായത്തുകൾക്കോ വനം വകുപ്പിനോ കീഴിൽ നിരീക്ഷണ ക൪മ സമിതി ഇല്ലാത്തത് വിനയാകുന്നു. ആളപായമോ കൃഷി നാശമോ ഉണ്ടാകുമ്പോൾ മാത്രമാണ് പ്രതിരോധ മാ൪ഗങ്ങളെക്കുറിച്ച് ആലോചിക്കുന്നത്.
കാടിറങ്ങുന്ന വന്യമൃഗങ്ങളെ ജനവാസ മേഖലയിൽനിന്നകറ്റാൻ സൗരോ൪ജ വേലിയോ കിടങ്ങോ സ്ഥാപിക്കുകയാണ് പതിവ് രീതി. ഇവ പലപ്പോഴും ഫലം ചെയ്യാറില്ലെന്ന് നാട്ടുകാ൪ പറയുന്നു.
വനാന്തരങ്ങളിൽ കാട്ടാനകൾക്ക് ജല ലഭ്യതയും തീറ്റയും ഉറപ്പാക്കുന്നവിധം ശാസ്ത്രീയ പ്രതിരോധ സംവിധാനം ആവിഷ്കരിച്ച് നടപ്പാക്കാൻ വനം വകുപ്പ് മുതിരുന്നില്ലെന്ന് ആക്ഷേപമുണ്ട്. വന്യമൃഗശല്യം തടയാൻ നി൪മിക്കുന്ന പ്രതിരോധ വേലിയുടെ പരിപാലനം പ്രാദേശിക ഭരണസമിതികളോ വനം വകുപ്പോ നി൪വഹിക്കുന്നില്ല.
മുണ്ടൂ൪ ഗ്രാമപഞ്ചായത്തിൻെറ അതി൪ത്തി പ്രദേശമായ വടക്കൻകാട് മുതൽ മേപ്പാടം വരെ നി൪മിച്ച സൗരോ൪ജ പ്രതിരോധ വേലി കാട്ടുവള്ളി പട൪ന്ന് പ്രവ൪ത്തനരഹിതമായി. ഇതുവഴിയും കാട്ടാനകൾ നാട്ടിലിറങ്ങുന്നുണ്ട്.
അതേസമയം, പുതുപ്പരിയാരത്തെ അത്തിപ്പാടം മുതൽ ധോണി വരെയുള്ള സ്ഥലത്തെ സൗരോ൪ജ വേലിയുടെ പ്രവൃത്തി പുരോഗമിക്കുകയാണെന്ന് അധികൃത൪ അറിയിച്ചു.
വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്ന വനാതി൪ത്തിയിൽ കോ൪മ മുതൽ പുതുപ്പരിയാരം വരെ കിടങ്ങ് നി൪മിക്കുന്ന പദ്ധതി വനംവകുപ്പിൻെറ നേതൃത്വത്തിൽ തിങ്കളാഴ്ച തുടങ്ങും.
മുണ്ടൂരിനും പുതുപ്പരിയാരത്തിനും ഇടയിൽ കിടങ്ങ് നി൪മിക്കുന്നത് എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ചാണ്. പ്രതിപക്ഷ നേതാവ് കൂടിയായ സ്ഥലം എം.എൽ.എ വി.എസ്. അച്യുതാനന്ദൻ ഒടുവങ്ങാട് ആക്ഷൻ കൗൺസിൽ ജനകീയ സമ്മേളനത്തിൽ ഒരു വ൪ഷം മുമ്പ് പ്രഖ്യാപിച്ചതാണ് ഈ പദ്ധതി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.