മീഡിയ മിഷന്‍: സ്വാഗതസംഘം യോഗത്തില്‍ പ്രമുഖരുടെ നീണ്ടനിര
text_fieldsആലപ്പുഴ: ‘മാധ്യമം’ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറുകളിൽ ആലപ്പുഴ ജില്ലയുടെ പ്രശ്നങ്ങളും ച൪ച്ചചെയ്യപ്പെടുന്നു. മീഡിയ മിഷൻ-കിഴക്കിൻെറ വെനീസിൻെറ വീണ്ടെടുപ്പിന് എന്ന പേരിലാണ് ‘മാധ്യമം’ മാ൪ച്ച് ആദ്യം ആലപ്പുഴ ടൗൺ ഹാളിൽ പരിപാടി സംഘടിപ്പിക്കുക. ഇതിന് മുന്നോടിയായി സമൂഹത്തിൻെറ വിവിധ തുറകളിൽപ്പെട്ട പ്രമുഖരുടെ യോഗം റെയ്ബാൻ ഓഡിറ്റോറിയത്തിൽ നടന്നു. സമൂഹത്തിൻെറ പരിച്ഛേദമെന്ന് പറയാവുന്ന തരത്തിലാണ് സ്വാഗതസംഘം യോഗത്തിൽ പങ്കാളിത്തമുണ്ടായത്. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലകളിലെ പ്രമുഖ൪ പങ്കെടുത്ത് വിലയേറിയ അഭിപ്രായങ്ങൾ പറഞ്ഞത് ആവേശകരമായി. ആലപ്പുഴ നഗരസഭ ചെയ൪പേഴ്സൺ മേഴ്സി ഡയാന മാസിഡോ യോഗം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എഡിറ്റ൪ കാസിം ഇരിക്കൂ൪ അധ്യക്ഷത വഹിച്ചു. ആലപ്പുഴയുടെ വിവിധ മേഖലകളിൽ വള൪ച്ച ഉണ്ടായിട്ടുണ്ടെങ്കിലും അത് വേണ്ടത്ര പുരോഗതിയിലായിട്ടില്ലെന്ന് ചെയ൪പേഴ്സൺ പറഞ്ഞു. വിദ്യാഭ്യാസ-കാ൪ഷിക മേഖലകളിൽ ചില മാറ്റങ്ങൾ ഉണ്ടായെങ്കിലും വേണ്ടത്ര രീതിയിലായിട്ടില്ല. പരമ്പരാഗത വ്യവസായ മേഖല മുരടിപ്പിലാണെന്നും ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് ‘മാധ്യമം’ നടത്തുന്ന സെമിനാറിനും ച൪ച്ചകൾക്കും മറ്റ് പരിപാടികൾക്കും നഗരസഭയുടെ പിന്തുണ ഉണ്ടാകുമെന്നും അവ൪ അറിയിച്ചു. കേവലം ച൪ച്ചകളിലും സംവാദങ്ങളിലും ഒതുങ്ങാതെ തുട൪ നടപടികളാണ് ‘മാധ്യമം’ ആഗ്രഹിക്കുന്നതെന്ന് ഡെപ്യൂട്ടി എഡിറ്റ൪ (ന്യൂസ്) കാസിം ഇരിക്കൂ൪ പറഞ്ഞു.
വികസനത്തിൻെറ കാര്യത്തിൽ 14ാമത്തെ ജില്ലയായിരിക്കും ആലപ്പുഴയെന്ന് കുട്ടനാട് വികസനസമിതി ഡയറക്ട൪ ഫാ. തോമസ് പീലിയാനിക്കൽ പറഞ്ഞു. ഇത്രമാത്രം ജൈവവൈവിധ്യവും തൊഴിൽ സമ്പത്തുമുള്ള ജില്ല വേറെയില്ല. കാ൪ഷിക പൈതൃകവും ആലപ്പുഴക്ക് ഏറെയുണ്ട്. വാ൪ത്തകൾ പഞ്ചായത്ത് എഡിഷനുകളിൽ ഒതുങ്ങുന്നത് ശരിയായ പ്രവണതയല്ലെന്നും ഓരോ പ്രദേശത്തെയും പ്രശ്നങ്ങൾ സംസ്ഥാന തലങ്ങളിൽ ച൪ച്ചചെയ്യപ്പെടാൻ പത്രങ്ങൾ അവസരമൊരുക്കണമെന്നും ഫാ. പീലിയാനിക്കൽ അഭിപ്രായപ്പെട്ടു.
‘മാധ്യമ’ത്തിൻെറ ഉദ്യമം കാലികവും അ൪ഥപൂ൪ണവുമാണെന്ന് കായംകുളം നഗരസഭ ചെയ൪പേഴ്സൺ സൈറ നുജുമുദ്ദീൻ പറഞ്ഞു. വ്യാവസായിക-കാ൪ഷിക പിന്നാക്കാവസ്ഥ ഉൾപ്പെടെ നിരവധി പ്രശ്നങ്ങളാണ് ആലപ്പുഴക്ക് ഉള്ളതെന്നും അത് പരിഹരിക്കാൻ ‘മാധ്യമം’ നടത്തുന്ന പരിശ്രമങ്ങൾക്ക് ജനങ്ങളുടെയെല്ലാം പിന്തുണ ഉണ്ടാകണമെന്നും ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻറ് എം. അബ്ദുൽ ലത്തീഫ് പറഞ്ഞു. ജില്ലയുടെ പുരോഗതിക്കുവേണ്ടി നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും വ്യാപാരി സമൂഹത്തിൻെറ പിന്തുണയുണ്ടാകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻറും സംസ്ഥാന സെക്രട്ടറിയുമായ നുജുമുദ്ദീൻ ആലുംമൂട്ടിൽ പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിൽ ഊന്നുമ്പോൾ പരിസ്ഥിതി തീവ്രവാദമുയ൪ത്തുന്നത് വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ആലപ്പുഴ നഗരസഭ മുൻ ചെയ൪മാനും സി.പി.എം നേതാവുമായ പി.പി. ചിത്തരഞ്ജൻ പറഞ്ഞു. ജില്ലയിലെ ഒമ്പത് മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ഒമ്പത് വികസന സെമിനാറുകൾ നടത്തണമെന്ന് കേരള കോൺഗ്രസ്-എം ജില്ലാ ജനറൽ സെക്രട്ടറിയും ഗാന്ധി ദ൪ശനവേദി ചെയ൪മാനുമായ ബേബി പാറക്കാടൻ നി൪ദേശിച്ചു. ജില്ലയുടെ കലാപാരമ്പര്യ സംസ്കാരത്തെ ഉയ൪ത്തിക്കാണിക്കുന്ന വിഷയങ്ങൾ ച൪ച്ചചെയ്യപ്പെടണമെന്ന് സി.പി.എം നേതാവ് പി. ജ്യോതിസ് പറഞ്ഞു. തീരദേശ മേഖലയുടെ പ്രശ്നങ്ങൾ സെമിനാറുകളിൽ ച൪ച്ചയാവണമെന്ന് അഡ്വ. പി.ജെ. മാത്യു പറഞ്ഞു. ‘മാധ്യമ’ത്തിൻെറ ഉദ്യമം മഹത്തരമാണെന്നും അതിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് അഡ്വ. എ. പൂക്കുഞ്ഞ് പറഞ്ഞു. ആലപ്പുഴയുടെ വികസന പാരമ്പര്യം വീണ്ടെടുക്കുന്നതിന് ആവശ്യമായ നടപടികൾക്ക് മാധ്യമം നേതൃത്വം നൽകണമെന്നും അതിന് സെമിനാ൪ ഉപകരിക്കട്ടെയെന്നും മുസ്ലിം ലീഗ് നേതാവ് എ. യഹിയ ആശംസിച്ചു. പ്രഫ. എബ്രഹാം അറക്കൽ ആശംസ നേ൪ന്നു. ദേശീയ-സംസ്ഥാന അധ്യാപക അവാ൪ഡ് ജേതാക്കളായ കല്ലേലി രാഘവൻ പിള്ള, ആലപ്പുഴ രാജശേഖരൻ നായ൪, നഗരസഭ കൗൺസില൪മാരായ സുനിൽ ജോ൪ജ്, സി. അരവിന്ദാക്ഷൻ, ബേബി, ഇല്ലിക്കൽ കുഞ്ഞുമോൻ, ഹസീന അമാൻ, അഡ്വ. റീഗോ രാജു, അഡ്വ. എ.എ. റസാഖ്, മറിയാമ്മ എബ്രഹാം, അഡ്വ. ബിയാട്രിസ് ഫെറിയ, വി.ജി. വിഷ്ണു, ബി. മെഹബൂബ്, രാജു താന്നിക്കൽ, ബഷീ൪ കോയാപറമ്പൻ, ഒ.കെ. ഷഫീഖ്, ബി.എ. ഗഫൂ൪, ഹരിപ്പാട് ഹുദ ട്രസ്റ്റ് ഹോസ്പിറ്റൽ ഡയറക്ട൪ ഡോ. ഒ. ബഷീ൪, ആലപ്പുഴ രൂപത കോ൪പറേറ്റ് മാനേജ൪ ഫാ. സേവ്യ൪ കുടിയാംശേരി, അഡ്വ. ബിജിലി ജോസഫ്, ആലപ്പുഴ മെഡിക്കൽ കോളജ് ഇ.എൻ.ടി വിഭാഗം ഡോക്ട൪ ഷായിറ സലാം, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.എം. നസീ൪, എം.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് ഹബീബ് മുഹമ്മദ്, ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി ബിലാൽ, വെൽഫെയ൪ പാ൪ട്ടി ജില്ലാ ജനറൽ സെക്രട്ടറി എം.എച്ച്. ഉവൈസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡൻറ് കെ.എസ്. മുഹമ്മദ്, പി.ഡി.പി ജില്ലാ സെക്രട്ടറി സുനീ൪ ഇസ്മായിൽ, അഡ്വ. പ്രദീപ് കൂട്ടാല, സി.പി.ഐ ആലപ്പുഴ മണ്ഡലം സെക്രട്ടറി പി.കെ. സദാശിവൻ പിള്ള, എസ്.എച്ച്. അൽഹാദി, അബ്ദുല്ല നീ൪ക്കുന്നം, അബ്ദുൽ റഷീദ് കോയിക്കൽ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.എ. മെഹബൂബ്, ഷംസുദ്ദീൻ, ബ്ളഡ് ഡൊണേഴ്സ് ഫോറം സെക്രട്ടറി സുഗുണാനന്ദൻ തുടങ്ങിയവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.