ആദ്യദിനം 23,262 പേര്‍ ചികിത്സ തേടി
text_fieldsആലപ്പുഴ: മെഡിക്കൽ കോളജ് സുവ൪ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അമ്പലപ്പുഴ താലൂക്കിലുള്ളവ൪ക്കായി നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പായ ഗോൾഡൻ മെഡി ഫെസ്റ്റിൻെറ ആദ്യ ദിനത്തിൽ 23,262 പേ൪ ചികിത്സതേടി. 20 ലക്ഷം രൂപയുടെ മരുന്നുകളാണ് സൗജന്യമായി ആദ്യദിനത്തിൽ നൽകിയത്. അലോപ്പതി വിഭാഗത്തിൽ 16,262 പേരും ഹോമിയോ വിഭാഗത്തിൽ 2,370 പേരും ഭാരതീയ ചികിത്സ വിഭാഗത്തിൽ 4630 പേരും ചികിത്സതേടി. എറ്റവുമധികം പേ൪ ചികിത്സ തേടിയത് ജനറൽ മെഡിസിൻ (3800), കാ൪ഡിയോളജി (1100), ഗൈനക്കോളജി (2340), അസ്ഥി (1800), നേത്രചികിത്സ (1500), ആയു൪വേദ വിഭാഗങ്ങളിലാണ്. 500 പേ൪ക്ക് കണ്ണടക്ക് ശിപാ൪ശ ചെയ്തിട്ടുണ്ട്. അത്യാഹിതവിഭാഗത്തിൽ 20 പേരാണ് എത്തിയത്. ഗൈനക്കോളജി വിഭാഗത്തിൽ 110 ഗ൪ഭിണികൾക്ക് കാൻസ൪ സ്ക്രീനിങ് പരിശോധന നടത്തി. 272 പേരെ അൾട്രാസൗണ്ട് സ്കാനിങ്ങിനും 412 പേരെ ഇ.സി.ജിക്കും 2637 പേരെ രക്തപരിശോധനക്കും വിധേയരാക്കി. ശനിയാഴ്ച 8500 പേരാണ് പുതുതായി പേര് രജിസ്റ്റ൪ ചെയ്ത് ചികിത്സതേടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.